ന്യൂഡല്‍ഹി: ജവഹര്‍ ലാല്‍ നെഹ്റുവിന്റെ ജന്മദിനമായ നവംബര്‍ 14ന് ശിശുദിനം ആഘോഷിക്കുന്നത് ഡിസംബര്‍ 26ലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ബിജെപി എംപി മനോജ് തിവാരി. ഇതുസംബന്ധിച്ച് മനോജ് തിവാരി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു. പത്താം സിഖ് ഗുരുവായ ഗുരു ഗോബിന്ദ് സിങിന്റെ മക്കള്‍ക്കുള്ള ആദരവായിരിക്കും ശിശുദിനമെന്ന് കത്തില്‍ പറയുന്നു.
‘ത്യാഗങ്ങള്‍ സഹിച്ച നിരവധി കുട്ടികള്‍ ഇന്ത്യയിലുണ്ട്. പക്ഷേ, അവരില്‍ ഏറ്റവും മഹത്തരമായ ത്യാഗം സഹിച്ചത് ഗുരു ഗോബിന്ദ് സിങിന്റെ മക്കളായ സാഹിബ്സാദെ ജൊരാവര്‍ സിങ്, സാഹിബ്സാദെ ഫത്തേഹ് സിങ് എന്നിവരുടേതാണ്. ധര്‍മത്തെ സംരക്ഷിക്കാനായി പഞ്ചാബിലെ സര്‍ഹിന്ദില്‍ അവര്‍ ജീവന്‍ ബലിയര്‍പ്പിച്ചത് 1705 ഡിസംബര്‍ 26നാണ്. ഈ രക്തസാക്ഷി ദിനം ശിശുദിനമായി ആഘോഷിച്ചാല്‍ കുട്ടികള്‍ക്ക് പ്രചോദനം ലഭിക്കുമെന്നാണ് മനോജ് തിവാരി അഭിപ്രായപ്പെടുന്നത്. ‘നമ്മുടെ കുട്ടികള്‍ക്ക് അഭിമാനം തോന്നുന്ന, ആത്മവിശ്വാസം കൂട്ടുന്നതാകും ഈ തീരുമാനം’, മനോജ് തിവാരി പറഞ്ഞു
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ നടക്കവെ സിഖ് സമുദായക്കാരുടെ വോട്ട് മുന്നില്‍ കണ്ടാണ് മനോജ് തിവാരിയുടെ കത്തെന്ന് വിലയിരുത്തപ്പെടുന്നു.
Post Your Comments