Latest NewsNewsInternational

100 പേരുമായി പറന്ന വിമാനം കസാഖിസ്താനില്‍ തകര്‍ന്ന് 9 മരണം

അല്‍മാറ്റി: 100 പേരുമായി പറന്ന വിമാനം കസാഖിസ്താനിലെ അല്‍മാറ്റി വിമാനത്താവളത്തിന് സമീപം തകര്‍ന്നുവീണു. ബെക്ക് എയര്‍ വിമാനമാണ് അല്‍മാറ്റി വിമാനത്താവളത്തിനു സമീപം വെള്ളിയാഴ്ച പുലര്‍ച്ചെ പ്രാദേശികസമയം 7.22ന് തകര്‍ന്നുവീണത്.

വിമാനം പറന്നുയര്‍ന്നതിനു തൊട്ടു പിന്നാലെയാണ് അപകടമുണ്ടായത്. അല്‍മാറ്റിയില്‍നിന്ന് രാജ്യതലസ്ഥാനമായ നൂര്‍സുല്‍ത്താനിലേയ്ക്ക് പുറപ്പെട്ടതായിരുന്നു വിമാനം. 95 യാത്രക്കാരും അഞ്ച് ജോലിക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്ന് വിമാനത്താവളം അധികൃതര്‍ വ്യക്തമാക്കി.

ഇതുവരെ ഒമ്പത് മരണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഏതാനും പേരെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലേയ്ക്ക് നീക്കിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.കസഖിസ്ഥാനിലെ വ്യവസായ അടിസ്ഥാന സൗകര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ടേക് ഓഫിന് ശേഷം നിയന്ത്രണം വിട്ട വിമാനം സമീപത്തുള്ള ഒരു ഇരുനില കെട്ടിടത്തിലേക്ക് തകര്‍ന്നു വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.രക്ഷാപ്രവര്‍ത്തനം നടത്തുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

അപകടം ഉണ്ടായത് എങ്ങനെയാണെന്നതിനെ കുറിച്ച് അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. സ്പെഷ്യല്‍ കമ്മീഷനെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. 1999ല്‍ സ്ഥാപിതമായ വിമാന കമ്ബനിയാണ് ബെക്ക് എയര്‍വേസിന്റേത്. വിഐപികള്‍ക്ക് വേണ്ടി ആഡംബര വിമാന യാത്ര ലക്ഷ്യമിട്ടാണ് കമ്പനിയുടെ പ്രവര്‍ത്തനം തുടങ്ങിയത്. ഇന്ന് കസഖിസ്ഥാനിലെ പ്രമുഖ വിമാനകമ്പനിയായി മാറിയിട്ടുണ്ട് ബെക് എയര്‍വേയ്സ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button