UAELatest NewsNews

അവധിയാഘോഷത്തിന് ദുബായിലെത്തിയ മലയാളി യുവാക്കള്‍ വാഹനാപകടത്തില്‍ മരിച്ചു

ദുബായ്: അവധിയാഘോഷത്തിന് ദുബായിലെത്തിയ മലയാളി യുവാക്കള്‍ക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം. തിരുവനന്തപുരം സ്വദേശി ശരത് കുമാര്‍ നമ്പ്യാര്‍ (21), സുഹൃത്ത് രോഹിത് കൃഷ്ണകുമാര്‍(19) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച അര്‍ധരാത്രി രോഹിതിനെ വീട്ടില്‍ കൊണ്ടുപോയി വിടുന്നതിനിടെയായിരുന്നു അപകടം. ഇരുവരും സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. ശരത് കുമാര്‍ ഉന്നത പഠനത്തിനായി യുഎസിലും രോഹിത് അമേരിക്കയിലുമായിരുന്നു. തിരുവനന്തപുരം കുറവന്‍കോണം സ്വദേശികളായ ആനന്ദ്കുമാര്‍-രാജശ്രീ പ്രസാദ് എന്നിവരുടെ മകനാണ് ശരത് കുമാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button