Latest NewsKeralaNattuvarthaNews

മലബാറിലെ ആദ്യ ഓപ്പണ്‍ റേസ് ട്രാക്ക് ഇനി കാസര്‍കോഡ് ബേക്കല്‍ ഫോര്‍ട്ട് ബീച്ചില്‍

കാസര്‍കോഡ്: മലബാറിലെ ആദ്യ ഓപ്പണ്‍ റേസ് ട്രാക്ക് ഇനി കാസര്‍കോഡ് ബേക്കല്‍ ഫോര്‍ട്ട് ബീച്ച് പാര്‍ക്കില്‍. ഡിസംബര്‍ പത്തൊമ്പതിന് കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ വിവി രമേശനാണ് റേസിംഗ് ട്രാക്കിന്റെ ഔദ്യോഗിക ഉദ്ഘാടനം നടത്തിയത്. ജില്ലയില്‍ ആദ്യമായാണ് ഇത്തരമൊരു റേസിംഗ് ട്രാക്ക്.

ലൂക്ക മോട്ടോഴ്‌സ് എന്ന കമ്പനിയുടെ എം.ഡി. ജാബിര്‍ അഹമ്മദാണ് ഇത്തരമൊരു റേസ് ട്രാക്കിന് പിന്നില്‍. നിരവധി റേസിംഗ് മത്സരങ്ങളില്‍ പങ്കെടുക്കുന്ന വ്യക്തിയായ ജാബിര്‍ ഗുജറാത്തില്‍ നിന്നാണ് റേസിംഗില്‍ പരിശീലനം നേടിയത്. റേസിംഗിലെ തന്റെ വഴികാട്ടിയായ ജിയാന്‍ ലൂക്ക പൈലറ്റിനോടുള്ള ഇഷ്ടത്താലാണ് കമ്പനിയ്ക്കും ഈ പേര് നല്‍കിയത്. ജാബിറിന്റെ ഈ സംരംഭത്തിന് പിന്തുണ നല്‍കുവാന്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും കാസര്‍കോഡ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താനുമെല്ലാം ഇവിടെ നേരിട്ടെത്തിയിരുന്നു. ആശംസകള്‍ അറിയിച്ചതോടൊപ്പം റേസിംഗ് കാറില്‍ കയറി ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍.

നിലവില്‍ ടിക്കറ്റ് നിരക്ക് ഏര്‍പ്പെടുത്തി ആളുകള്‍ക്ക് റേസിംഗ് നടത്താന്‍ അവസരമൊരുക്കുന്ന ഇവിടെ സ്ത്രീകള്‍ക്കും മറ്റുമായുള്ള ട്രെയിനിംഗ് പരിപാടികള്‍ ആരംഭിക്കുവാനും ലൂക്ക മോട്ടോഴ്‌സ് പദ്ധതിയിടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button