താമരശ്ശേരി : കെഎസ്ആര്‍ടിസി ബസുകള്‍ കേടായും വാഹനങ്ങള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്നും താമരശ്ശേരി ചുരത്തില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.വൈകിട്ട് 3.30ന് 8ാം വളവിനടുത്ത് കെഎസ്ആര്‍ടിസി ബസ് യന്ത്ര തകരാറുമൂലം കേടായാണ് തുടക്കം. തുടര്‍ന്ന് 5ാം വളവില്‍ 4.30ന് മറ്റൊരു കെഎസ്ആര്‍ടിസി ബസ് ടയര്‍ പഞ്ചറായി. താമരശ്ശേരി പൊലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്ന് ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനിടയില്‍ തകരപ്പാടിയില്‍ ലോറിയുടെ ടയര്‍ പഞ്ചറായി.
>ഈ ഗതാഗത കുരുക്കിനിടയില്‍ 4ാം വളവില്‍ ട്രാഫിക് നിയമം തെറ്റിച്ച് കടന്നുപോകാന്‍ ശ്രമിച്ച് കൂട്ടിയിടിച്ച കാറുകള്‍ക്കു പിന്നില്‍ ലോറി ഇടിച്ചും വാഹനങ്ങള്‍ക്കു കേടുപാട് പറ്റി.വൈകിട്ട് 6.30 ന് ഗതാഗത തടസ്സം നീക്കുമ്പോഴേക്കും നൂറുകണക്കിനു വാഹനങ്ങളാണ് ക്രിസ്മസ് തലേന്ന് ചുരത്തില്‍ കുടുങ്ങിയത്.
Post Your Comments