ന്യൂഡല്‍ഹി: അയോധ്യ നഗരത്തില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഭീകരവാദ സംഘടനയായ ജെയ്ഷെ മുഹമ്മദ് ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കി. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ടെലഗ്രാമിലൂടെയാണ് മസൂദ് അസ്ഹര്‍ ആക്രമണ സന്ദേശം നല്‍കിയതെന്നാണ് സൂചന.
Read also: അപേക്ഷയുടെ സ്വരത്തിൽ പാകിസ്താൻ; ഇന്ത്യയിൽ നിന്നും പോളിയോ മാർക്കറുകൾ നൽകണമെന്ന് ആവശ്യം
അതേസമയം കഴിഞ്ഞ മാസം ഇന്ത്യയിലേക്ക് നേപ്പാള്‍ അതിര്‍ത്തിയിലൂടെ പാകിസ്താനില്‍ നിന്ന് ഏഴോളം ഭീകരര്‍ നുഴഞ്ഞു കയറിയെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഉത്തര്‍പ്രദേശിലെ ഗൊരഖ്പുര്‍, അയോധ്യ എന്നിവിടങ്ങളില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്നും അവരെ ഇതുവരെ കണ്ടെത്താനായില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments