Latest NewsNewsIndia

സ്വവർഗ്ഗ വിവാഹത്തിൽ ഏർപ്പെട്ടവർക്ക് ദത്തെടുത്ത കുട്ടിയെ പരിപാലിക്കാൻ അവധി അനുവദിച്ച് പ്രമുഖ സ്ഥാപനം

ന്യൂഡൽഹി: സ്വവർഗ്ഗ ദമ്പതികൾക്ക് ദത്തെടുത്ത കുട്ടികളെ പരിപാലിക്കാൻ അവധി അനുവദിച്ച് ടെക് മഹീന്ദ്ര. കുട്ടിയെ പരിപാലിക്കുന്നതിനായി 12 ആഴ്ച ശമ്പളത്തോടെയാണ് ടെക് മഹീന്ദ്ര അവധി അനുവദിച്ചിരിക്കുന്നത്. പങ്കാളികളിൽ ആരെങ്കിലും മരണപ്പെട്ടാൽ മൂന്ന് ദിവസത്തെ ശമ്പളത്തോടുകൂടിയുള്ള അവധിയും കമ്പനി അനുവദിച്ചിട്ടുണ്ട്.

ക്യാൻസറിനെ അതിജീവിച്ചവർക്കും എൽജിബിടി, നവദമ്പതികൾ എന്നിവർക്കും കമ്പനിയുടെ വിവിധ ആനുകൂല്യങ്ങൾ ലഭിക്കും. സഹജീവികളുടെ വളർച്ചയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ടെക് മഹീന്ദ്ര ചീഫ് പീപ്പിൾ ഓഫീസർ ഹഷവേന്ദ്ര സോയിൻ പറഞ്ഞു. വൈവിധ്യങ്ങളെ ഉൾക്കൊള്ളിക്കുന്നതിന്റെ ഭാഗമായാണ് കമ്പനി സ്വവർഗ്ഗ പങ്കാളികൾക്ക് അനൂകൂല്യം നൽകിയിരിക്കുന്നത്.

എല്ലാ ലിംഗത്തിലുമുള്ള രക്ഷിതാക്കൾ നവജാതരായ കുട്ടികളോടൊപ്പം സമയം പങ്കിടുന്നത് പ്രോത്സാഹിപ്പിക്കും, ഇതിനായി വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. മാതാപിതാക്കൾ, ക്യാൻസർ രോഗികൾ/ അതിജീവിച്ചവർ എന്നിവർക്ക് പിന്തുണ നൽകുമെന്നും കമ്പനി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button