Latest NewsNewsIndia

രാജ്യത്ത് എവിടെയും തടങ്കൽ കേന്ദ്രങ്ങൾ നിർമ്മിക്കുന്നില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന : മറുപടിയുമായി രാഹുൽ ഗാന്ധി

ന്യൂ ഡൽഹി : പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. പൗരത്വപ്പട്ടികയിൽ നിന്ന് പുറത്താവുന്നവർക്കായി രാജ്യത്ത് എവിടെയും തടങ്കൽ കേന്ദ്രങ്ങൾ നിർമ്മിക്കുന്നില്ലെന്നും ദേശവ്യാപകമായി ജനസംഖ്യാ റജിസ്റ്റർ നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള ചർച്ചകൾ നടന്നിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞത് പച്ചകള്ളമാണെന് രാഹുൽ ട്വിറ്ററിലൂടെ മറുപടി നൽകി.

ആർഎസ്എസ്സിന്‍റെ പ്രധാനമന്ത്രി ഭാരതമാതാവിനോട് നുണ പറയുകയാണെന്ന് അസമിൽ പണി തീർന്ന് വരുന്ന തടങ്കൽകേന്ദ്രത്തിന്‍റെ ദൃശ്യങ്ങളോടെയുള്ള ബിബിസിയുടെ റിപ്പോർട്ട് അടക്കം, നുണ, നുണ, നുണ’ എന്ന ഹാഷ്‍ടാഗിലാണ് രാഹുൽ ട്വീറ്റ് ചെയ്തിരിക്കുന്നു.

ഡൽഹിയിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ പ്രസംഗത്തിലായിരുന്നു നരേന്ദ്രമോദിയുടെ പ്രസ്താവന. ഇന്ത്യയിൽ തടങ്കൽ കേന്ദ്രങ്ങളുണ്ടെന്ന അപവാദ പ്രചാരണം അർബൻ നക്സലുകളായ’ ചില പ്രതിപക്ഷ പാർട്ടികളും കോൺഗ്രസും ചേർന്നാണ് നടത്തുന്നത്. ഇന്ത്യയിൽ തടങ്കൽ കേന്ദ്രങ്ങളില്ല. രാജ്യത്തെ മുസ്ലിങ്ങളാരെയും ഈ തടങ്കൽ കേന്ദ്രങ്ങളിലേക്ക് അയക്കില്ല, അത്തരത്തിൽ ഒരു നീക്കങ്ങളും നടത്തിയിട്ടില്ല. രാജ്യത്തെ മുസ്ലിങ്ങളെല്ലാം ഇന്ത്യയുടെ മക്കളാണ്. അവർ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. 2014 മുതൽ ഇതുവരെ രാജ്യത്ത് ദേശവ്യാപകമായി എൻആർസി കൊണ്ടുവരുമെന്ന തരത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും സുപ്രീംകോടതി വിധിപ്രകാരം മാത്രമാണ് അസമിൽ പൗരത്വ റജിസ്റ്റർ ഏർപ്പെടുത്തിയതെന്നും നരേന്ദ്രമോദി പറഞ്ഞിരുന്നു.

Also read : മുദ്രാവാക്യം വിളിച്ച ഇന്ത്യന്‍ പ്രവാസികളെ യു.എ.ഇ നാടുകടത്തുമോ? സത്യാവസ്ഥ വെളിപ്പെടുത്തി യു.എ.ഇ അധികൃതര്‍

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധങ്ങൾ ശക്തമായതോടെ വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ദേശീയ പൗരത്വ രജിസ്റ്ററും (എന്‍.ആര്‍.സി), ദേശീയ ജനസംഖ്യ രജിസ്റ്ററും (എന്‍.പി.ആർ) തമ്മില്‍ ബന്ധമില്ലെന്നും, അത് താൻ ഉറപ്പ് നൽകുന്നുവെന്നും വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്ക്​ നല്‍കിയ അഭിമുഖത്തിൽ അമിത്​ ഷാ പറഞ്ഞു. രാജ്യം മുഴുവന്‍ എന്‍.ആര്‍.സി നടപ്പിലാക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച്‌ ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. എന്‍.ആര്‍.സിയില്‍ പാര്‍ലമെന്റിലോ മന്ത്രിസഭയിലോ ചര്‍ച്ചനടത്തയിട്ടില്ല. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി പറഞ്ഞതാണ് ശരി. എന്‍.ആര്‍സിക്ക് വേണ്ടിയല്ല എന്‍.പി.ആര്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിന് പൗരത്വം ഇല്ലാതാക്കാനാവില്ല. പ്രതിപക്ഷം എന്‍.പി.ആറിനെതിരെ ഭയം സൃഷ്ടിക്കുകയാണെന്നും കേരളവും ബംഗാളും രാഷ്ട്രീയം ഉപേക്ഷിക്കണമെന്നും അമിത് ഷാ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button