Latest NewsKeralaNews

ക്രിസ്മസ് രാത്രിയില്‍ അമ്മയ്ക്കും രണ്ട് ആണ്‍മക്കള്‍ക്കും നേരെ സദാചാര ആക്രമണം

തിരുവനന്തപുരം: ക്രിസ്മസ് രാത്രിയില്‍ അമ്മയ്ക്കും രണ്ട് ആണ്‍മക്കള്‍ക്കും നേരെ നടുറോഡില്‍ സദാചാര ആക്രമണം . ഇന്നലെ രാത്രി പതിനൊന്നരയ്ക്ക് ശേഷമാണ് പരാതിക്കാധാരമായ സംഭവം. പേയാട് നിന്നും കുറ്റിച്ചല്‍ ഭാഗത്തേക്ക് സ്‌കൂട്ടറില്‍ വരികയായിരുന്ന അമ്മയ്ക്കും രണ്ട് ആണ്‍മക്കള്‍ക്കും നേരെയാണ് യുവാക്കളില്‍ നിന്നും ദുരനുഭവം ഉണ്ടായത്. രണ്ട് ബൈക്കുകളിലായി എത്തിയ സംഘം കൂകിവിളിച്ച് സ്‌കൂട്ടറിന്റെ പിന്നാലെ കൂടി.

Read More : സദാചാര പൊലീസ് ചമഞ്ഞ് ദമ്പതികളെ ക്രൂരമായി മർദിച്ച് യുവാക്കൾ

രണ്ട് ബൈക്കുകളിലായി പിന്തുടര്‍ന്നെത്തിയ സംഘം മോശമായി പെരുമാറുകയും ദേഹോപദ്രവം ഏല്‍പിക്കുകയുമായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. കാട്ടാക്കട സ്വദേശികള്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത പൊലീസ് ഒരാളെ കസ്റ്റഡിയില്‍ എടുത്തു.

സ്ത്രീയോട് മോശമായി പെരുമാറിയതിനെ ചോദ്യം ചെയ്തതോടെ ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമായി. തര്‍ക്കം മൂത്തതിനു പിന്നാലെയാണ് ആക്രമണം ഉണ്ടായത്. പൊലീസില്‍ പരാതി നല്‍കിയാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി കുടുംബം പറയുന്നു. അതേസമയം, ബൈക്കിലെത്തിയവരെ കൂടാതെ മറ്റൊരു സംഘം അക്രമികള്‍ കാറിലും എത്തി ശല്യം ചെയ്തതായി പരാതിക്കാര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button