ചെന്നൈ: എടികെയിൽ നിന്നും ഒന്നാം സ്ഥാനം തിരിച്ച് പിടിക്കാൻ ഗോവ എഫ് സി ഇന്നിറങ്ങും. മുൻ ചാമ്പ്യൻമാരായ ചെന്നൈയിൻ എഫ്‌സിയാണ് എതിരാളി. വൈകിട്ട് ഏഴരയ്‌ക്ക് ചെന്നൈയിലാണ് മത്സരം നടക്കുക. 18 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഗോവ. അതിനാൽ ഇന്ന് സമനില നേടിയാലും എടികെയെ മറികടന്ന് ഗോവയ്‌ക്ക് ലീഗിൽ ഒന്നാംസ്ഥാനത്ത് തിരിച്ചെത്താം.
.@FCGoaOfficial head to their favourite ground away from home. Can a re-energized @ChennaiyinFC end the Gaurs' 3⃣-match winning run?
Read about some interesting numbers in our #CFCFCG preview ?
#HeroISL #LetsFootballhttps://t.co/rxpgHLTvNX— Indian Super League (@IndSuperLeague) December 26, 2019
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ എടികെ ബെംഗളൂരുവിനെ തോൽപ്പിച്ചാണ് ഗോവയെ പിന്തള്ളി ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. എട്ട് കളിയിൽ ഒൻപത് പോയിന്റുമായി ലീഗിൽ എട്ടാം സ്ഥാനത്താണ് ചെന്നൈയിൻ.
? MATCHDAY ?
Boxing Day is here! Are you excited? ? #BeGoa #CFCFCG #HeroISL pic.twitter.com/2szhKjWLfQ
— FC Goa (@FCGoaOfficial) December 26, 2019
നിലവിലെ ചാമ്പ്യന്മാരെ എതിരില്ലാതെ ഒരു ഗോളിനാണ് എടികെ തോൽപ്പിച്ചത്. ആദ്യ പകുതിയിൽ പോരാടി ഒരു ഗോളും ഇരു ടീമുകളും നേടിയില്ല. രണ്ടാം പകുതിയിൽ 47ആം മിനിറ്റിൽ ഡേവിഡ് വില്യംസിലൂടെയാണ് എടികെ മുന്നിലെത്തിയത്. ശേഷം ബെംഗളൂരു എഫ് സിയെ ഒരു ഗോൾ പോലും നേടാൻ അനുവദിക്കാതെ എടികെ വിജയം നേടുകയായിരുന്നു.
Post Your Comments