വാൽപരൈസോ: കാട്ടുതീ പടർന്നു പിടിക്കുന്നു. ചിലിയൻ നഗരമായ വാൽപരൈസോയിലുണ്ടായ കാട്ടുതീയിൽ 150ലേറെ വീടുകൾ കത്തിനശിച്ചുവെന്നാണ് റിപ്പോർട്ട്. 445 ഏക്കർ സ്ഥലത്ത് കാട്ട്തീ ബാധിച്ചു.ഇതിനാൽ ആയിരത്തിലേറെ പേരെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചു.90,000 ഉപഭോക്താക്കൾക്ക് വൈദ്യുതി തടസം നേരിട്ടു.
Also read : ചാവേര്‍ സ്ഫോടനം : സ്ഫോടനത്തില്‍ നാല്‍പ്പതിലധികം മരണം
കാട്ടുതീ നേരിടുന്ന മേഖലയിൽ മേയർ ജോർജ് ഷാർപ്പ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തീ പൂർണ നിയന്ത്രണ വിധേയമാക്കാൻ വനപാലകർ ശ്രമം തുടരുകയാണെന്നും ഉയർന്ന താപനിലയും ശക്തമായ കാറ്റും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
Post Your Comments