മുംബൈ: പൗരത്വ ഭേദഗതി നിയമത്തെച്ചൊല്ലി ശിവസേനയിൽ പൊട്ടിത്തെറി. സേനയിൽ കൂടുതൽ പേരും നിയമത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. അതേസമയം, പൗരത്വ ഭേദഗതി നിയമത്തെയും, ദേശീയ പൗരത്വ റജിസ്റ്ററിനെയും പിന്തുണച്ച് ശിവസേന എംപി കത്തെഴുതി. മഹാരാഷ്ട്ര ഹിംഗോളിയിലെ ലോക്സഭാംഗം ഹേമന്ത് പാട്ടീലാണ് പിന്തുണ അറിയിച്ച് കത്തയച്ചത്.
യോഗങ്ങളുടെ തിരക്കായതിനാൽ സിഎഎയെയും എൻആർസിയെയും പിന്തുണച്ചുള്ള മാർച്ചിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ലെന്ന് ഹേമന്ദ് പാട്ടീൽ പ്രതികരിച്ചു. പ്രകടനത്തിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ ദുഃഖമുണ്ട്. ഈ പ്രശ്നങ്ങളിൽ ലോക്സഭയിൽ പിന്തുണച്ചിട്ടുണ്ടെന്നും ഹേമന്ത് പാട്ടീൽ കത്തിൽ വ്യക്തമാക്കി. ലോക്സഭയിൽ പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ച ശിവസേന രാജ്യസഭയിൽ പിന്തുണച്ചില്ല. മഹാരാഷ്ട്രയിൽ കോൺഗ്രസും എൻസിപിയുമായും സഖ്യമുണ്ടാക്കിയതിനു പിന്നാലെയായിരുന്നു ശിവസേനയുടെ പിന്മാറ്റം.
ഹിംഗോലിയിലെ തന്റെ സ്വാധീനം ഉറപ്പിക്കുന്നതിന്റെ ഭാഗമായാണു ഹേമന്തിന്റെ നീക്കമെന്നാണു വിവരം. ശിവസേന എല്ലായ്പോഴും ഹിന്ദുത്വ പാർട്ടിയാണ്. നിയമങ്ങളെ പിന്തുണയ്ക്കുന്നതു കൊണ്ടാണു കത്തെഴുതുന്നതെന്നും ഹേമന്ത് പറയുന്നു. ഹിംഗോലിയിലെ വോട്ടർമാരെ അഭിസംബോധന ചെയ്താണു കത്തു പുറത്തുവന്നതെന്നാണു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ALSO READ: ബംഗാളില്‍ ഗവര്‍ണറെ കരിങ്കൊടി കാണിച്ച സംഭവം; പിന്നിൽ മമതയുടെ ആളുകൾ; തുറന്നടിച്ച് ദിലീപ് ഘോഷ്
സവർക്കറിന്റെ കാഴ്ചപ്പാടുകൾക്കു വിരുദ്ധമാണു പൗരത്വ ഭേദഗതി നിയമമെന്നു പ്രഖ്യാപിച്ചാണ് ശിവസേന എതിർക്കുന്നത്. സുപ്രീം കോടതിയുടെ നിലപാടുകൂടി പരിശോധിച്ച ശേഷം മാത്രമായിരിക്കും നിയമം മഹാരാഷ്ട്രയിൽ നടപ്പാക്കണോയെന്നു തീരുമാനിക്കുകയെന്നു മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു.
Post Your Comments