ന്യൂഡല്‍ഹി: രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാൻ ആഹ്വനം ചെയ്‌ത് എഴുത്തുകാരി അരുന്ധതി റോയ്. ദേശീയ ജനസംഖ്യാ റജിസ്റ്ററിൽ ഉപയോഗിക്കുമെന്നതിനാൽ ഇതിനായി ജനങ്ങൾ തെറ്റായ വിവരങ്ങൾ നൽകണമെന്ന് അരുന്ധതി റോയ് ആവശ്യപ്പെട്ടു. എൻആർസി രാജ്യത്തെ ഇസ്‍ലാം വിഭാഗത്തെ ലക്ഷ്യമിട്ടുള്ളതാണെന്നും ഡൽഹി യൂണിവേഴ്സിറ്റിയിൽ നടന്ന പ്രതിഷേധ പരിപാടിയിൽ അരുന്ധതി റോയ് പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
എൻപിആറിന്റെ ഭാഗമായി പേരും വിലാസവും മറ്റും ശേഖരിക്കുന്നതിനായി ഉദ്യോഗസ്ഥർ വീടുകളിൽ വരും. അവർ വന്ന് നിങ്ങളുടെ പേരും ഫോണ്‍ നമ്പരും ശേഖരിക്കും. ആധാർ കാർഡും ഡ്രൈവിങ് ലൈസൻസും പോലുള്ള രേഖകൾ ആവശ്യപ്പെടും. എൻആർസിക്കുള്ള ഡേറ്റാബേസായി എൻപിആറിനെ പരിഗണിക്കും. ഇതിനെതിരെ നമ്മൾ പോരാടണം. ഒരു ആസൂത്രണം ആവശ്യമാണ്. പേരു ചോദിക്കുമ്പോൾ വേറെ ഏതെങ്കിലും പേര് നൽകുക. ലാത്തികളെയും വെടിയുണ്ടകളെയും നേരിടാൻ വേണ്ടിയല്ല നമ്മൾ ജനിച്ചത്– അരുന്ധതി റോയ് പറഞ്ഞു.
Post Your Comments