ന്യൂ ഡൽഹി : കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പൗരത്വ നിയമ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾക്കും ആക്രമങ്ങൾക്കും കാരണം കോൺഗ്രസ് പരത്തുന്ന വ്യാജപ്രചാരണങ്ങളെന്നും രാജ്യതലസ്ഥാനത്ത് പോലും നടക്കുന്ന പ്രതിഷേധങ്ങൾക്ക് പിന്നിൽ കോൺഗ്രസ് ആണെന്നും അമിത് ഷാ ആരോപിച്ചു.
#WATCH Home Minister Amit Shah: Congress party ke netritva me tukde-tukde gang jo Dilli ke ashanti ke liye zimmedar hai, isko dand dene ka samay aa gya hai. Dilli ki janata ne dand dena chahiye. pic.twitter.com/3qJKEHlE9h
— ANI (@ANI) December 26, 2019
പാർലമെന്‍റിൽ പൗരത്വ നിയമഭേദഗതി ചർച്ച ചെയ്തതാണ്. അന്ന് പ്രതിപക്ഷം ഒന്നും പറഞ്ഞില്ല. പാർലമെന്‍റിൽ നിന്ന് പുറത്തേക്ക് പോയപ്പോഴാണ്, ഇവർ ബഹളവും, ആളുകളെ തെറ്റിദ്ധരിപ്പിക്കാനും തുടങ്ങിയത്. അവർ മാത്രമാണ് നഗരത്തിലെ അക്രമത്തിന് ഉത്തരവാദികൾ. ഈ ടുക്ഡേ – ടുക്ഡേ ഗ്യാംഗിനെ ഒരു പാഠം പഠിപ്പിക്കാൻ സമയമായിരിക്കുന്നു. അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിൽ ജനം ഇവർക്ക് മറുപടി നൽകണമെന്നും അമിത് ഷാ പറഞ്ഞു.
Also read : മംഗളരു വെടിവെയ്പ്പില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത
അതേസമയം പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളെ കരസേനാ മേധാവി ബിപിൻ റാവത്ത് വിമർശിച്ചു. സായുധ കലാപം അഴിച്ചു വിടുന്ന ആൾക്കൂട്ടത്തെ നയിക്കുന്നവർ നേതാക്കളല്ലെന്നു ഡൽഹിയിൽ നടന്ന ഒരു സ്വകാര്യ പരിപാടിയിൽ അദ്ദേഹം പറഞ്ഞു. ഡിസംബർ 31-ന് കരസേനാ മേധാവി പദവിയിൽ നിന്ന് വിരമിക്കാനിരിക്കവെയാണ് അദ്ദേഹം പ്രതികരണവുമായി രംഗത്തെത്തിയത്.
ജനത്തെ നയിക്കുന്നവരാണ് നേതാക്കൾ. നിങ്ങൾ മുന്നോട്ടു നടക്കുമ്പോൾ, നിങ്ങളെ പിന്തുടരുന്നവരും ഒപ്പമുണ്ടാകും. എന്നാൽ അത് എളുപ്പമല്ല വളരെ സങ്കീർണമായ കാര്യമാണ്. ജനക്കൂട്ടത്തിനിടയിലും നേതാക്കളുണ്ടാകുമെങ്കിലും ജനങ്ങളെ ശരിയായ ദിശയിലേക്ക് നയിക്കുന്നവരാണ് യഥാർത്ഥ നേതാക്കൾ അല്ലാതെ ജനങ്ങളെ അക്രമത്തിലേക്കും, മറ്റും തള്ളി വിടുന്നവരല്ല. രാജ്യത്തെ സർവകലാശാലകളിലും വിദ്യാർത്ഥികൾക്കിടയിലും നടക്കുന്ന പ്രതിഷേധങ്ങൾ നമ്മൾ കാണുന്നുണ്ട്. അവർ ജനക്കൂട്ടത്തെ അക്രമത്തിന് പ്രേരിപ്പിക്കുന്നതാണ് നമ്മൾ കാണുന്നതെന്നും ഇതല്ല നേതൃത്വമെന്നും കരസേനാ മേധാവി പറഞ്ഞു.
Post Your Comments