Latest NewsNewsIndia

പൗരത്വ ബിൽ: സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച 19409 രാജ്യവിരുദ്ധ പോസ്റ്റുകൾ റദ്ദാക്കിയതായി പൊലീസ്; കൂടുതൽ വിവരങ്ങൾ ഇങ്ങനെ

ലക്നൗ: പൗരത്വ ബില്ലിനെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച 19409 രാജ്യവിരുദ്ധ പോസ്റ്റുകൾ റദ്ദാക്കിയതായി ഉത്തർപ്രദേശ് പൊലീസ്. 9372 ട്വിറ്റർ , 181 യൂ ട്യൂബ് , 9856 ഫെയ്സ്ബുക്ക് പ്രൊഫൈലുകളും റദ്ദാക്കിയിട്ടുണ്ട്. പോലീസിന് നേരെയും പലയിടത്തും ആക്രമണമുണ്ടായി. യുപിയില്‍ 28 പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയും സംസ്ഥാന നേതാവിനെയും അറസ്റ്റ് ചെയ്തിരുന്നു. അക്രമത്തെത്തുടർന്ന് 1,100 ൽ അധികം ആളുകൾ അറസ്റ്റിലായിട്ടുണ്ട്, 5,558 പേരെ പ്രതിരോധ തടങ്കലിൽ പാർപ്പിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

ALSO READ: കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല: മുന്‍ ബി.ജെ.പി എം.പി കോണ്‍ഗ്രസ് വിട്ടു

35 പിസ്റ്റളുകൾ, 647 ഷെല്ലുകൾ എന്നിവയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പൗരത്വ നിയമത്തിന്റെ പേരിൽ സംസ്ഥാനത്ത് വൻ കലാപങ്ങളാണ് നടന്നത് . ഇതിനു പിന്നിൽ ജിഹാദി സംഘടനകൾക്ക് വ്യക്തമായ പങ്കുള്ളതായി തെളിഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button