ഡല്‍ഹി: പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ഡല്‍ഹിയില്‍ ഉണ്ടായ
സംഘര്‍ഷത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് ആപ്പിലായി വാട്‌സ്ആപ്പും ഫേസ്ബുക്കും. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചെന്ന് ആരോപിച്ച് സംഭവത്തില്‍ ഡല്‍ഹി പോലീസ് കേസെടുത്തു. കൂടാതെ അന്വഷണത്തിന്റെ ഭാഗമായി വാട്‌സ്ആപ്പിനേടും ഫേസ്ബുക്കിനേടും വിശദീകരണം തേടിയിരിക്കുകയാണ് ഡല്‍ഹി പോലീസ്.
വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന്റെ പശ്ചാത്തലത്തില്‍ നൂറോളം സൈബര്‍ ഗ്രൂപ്പുകള്‍ പോലീസ് നിരീക്ഷണത്തിലാണ്.വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവരെ കണ്ടെത്തി കഴിഞ്ഞാല്‍ കേസില്‍ പ്രതി ചേര്‍ക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
Post Your Comments