ആലപ്പുഴ: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സംശയങ്ങളും ആശങ്കകളും തെറ്റിദ്ധാരണകളും പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് എസ്.എന്‍.ഡി.പി യോഗം കൗണ്‍സില്‍ ആവശ്യപ്പെട്ടു.കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ ബില്‍ ഭരണഘടനാ വിഷയമായി ഉയര്‍ന്നു വരുകയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും മത വിഭാഗങ്ങളും ഇതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമരങ്ങളും കലാപങ്ങളും അക്രമപ്രവര്‍ത്തനങ്ങളും നടക്കുന്നു. മതേതര മൂല്യങ്ങള്‍ക്കും ഭരണഘടനയ്ക്കും എന്നും വലിയ പ്രാധാന്യം നല്‍കുന്ന നമ്മുടെ രാജ്യത്തെ, കലാപ ഭൂമിയാക്കി മാറ്റുന്ന സാഹചര്യം ഒഴിവാക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മതവിഭാഗങ്ങളും വിദ്യാര്‍ത്ഥി സമൂഹവും ഉത്തരവാദിത്വബോധത്തോടെ സംയമനം പാലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഡോ. എം.എന്‍. സോമന്‍ അദ്ധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വിഷയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, അരയാക്കണ്ടി സന്തോഷ് എന്നിവര്‍ സംസാരിച്ചു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സമാധാനവും കാത്തു സൂക്ഷിക്കാന്‍ നാം പ്രതിജ്ഞാബദ്ധരാണ്. ഈ വിഷയത്തില്‍ സുപ്രീം കോടതി ഉത്തരവ് വരുന്നത് വരെ എല്ലാവരും സംയമനം പാലിച്ച് ആശങ്കാജനകമായ സമരമാര്‍ഗ്ഗങ്ങളില്‍ നിന്ന് പിന്തിരിയണം. യോഗം പ്രവര്‍ത്തകരും യോഗാംഗങ്ങളും സമചിത്തത പാലിക്കണം- കൗണ്‍സില്‍ ആഹ്വാനം ചെയ്തു.
Post Your Comments