Latest NewsNewsIndia

സച്ചിന്‍റെയും സുരക്ഷ വെട്ടിക്കുറച്ചു, എക്സ് കാറ്റഗറി പിൻവലിച്ചു, ശിവസേന നേതാവായ ആദിത്യ താക്കറയുടെ സുരക്ഷ വർധിപ്പിച്ചു

മുംബൈ: രാഹുൽ ഗാന്ധിയുടെയും സോണിയ ഗാന്ധയുടെയും സുരക്ഷ കുറച്ചതിന് പിന്നാലെ സച്ചിന്‍റെയും സുരക്ഷ കുറച്ചു. സച്ചിൻ തെണ്ടുല്‍ക്കര്‍ക്ക് ലഭിച്ച് കൊണ്ടിരുന്ന ‘എക്‌സ്‌’ കാറ്റഗറി സുരക്ഷയാണ് പിന്‍വലിച്ചത്. ഇതോടെ അദ്ദേഹത്തിന് ഇനി മുതൽ 24 മണിക്കൂറും പോലീസുകാരന്റെ സേവനം ലഭിക്കില്ല. എന്നാൽ മുന്‍ രാജ്യസഭാ അംഗമെന്ന നിലയിൽ  പുറത്ത് പോകുമ്പോൾ പോലീസ് അകമ്പടിയുണ്ടാകും

അതേസമയം ശിവസേന നേതാവും മഹാരാഷ്ട്ര എംഎല്‍എയുമായ ആദിത്യ താക്കെറെയുടെ സുരക്ഷ വര്‍ധിപ്പിച്ചു. ‘സെഡ്‌ ‘കാറ്റഗറി സുരക്ഷയാണ് ആദിത്യ താക്കറെക്ക് ഇനി ലഭിക്കുക. സുരക്ഷ സംബന്ധിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി നടത്തിയ അവലോകനത്തിന് ശേഷമാണ് പ്രമുഖരുടെ സുരക്ഷയില്‍ മാറ്റം വരുത്തിയിരിക്കുന്നത്.  ആദിത്യ താക്കറെക്ക് നേരത്തെ ‘വൈ പ്ലസ് ‘സുരക്ഷയാണ് ഉണ്ടായിരുന്നത്.  എന്‍സിപി നേതാവ് ശരത് പവാറിന്റെ ‘സെഡ് പ്ലസ്’ കാറ്റഗറിയും ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button