Latest NewsIndiaNews

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം : ഇന്ത്യൻ സൈനികന് വീരമൃത്യു

ശ്രീനഗർ : അതിർത്തിയിൽ വീണ്ടും പ്രകോപനവുമായി പാകിസ്ഥാൻ. ഉറി മേഖലയിലെ സൈനിക പോസ്റ്റുകൾക്ക് നേരെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്  നടത്തിയ ആക്രമണത്തിൽ ഇന്ത്യൻ സൈനികന് വീരമൃത്യു. പ്രദേശവാസിയായ സ്ത്രീയും കൊല്ലപ്പെട്ടു. വാർത്ത ഏജൻസി എഎൻഐ ആണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

ബുധനാഴ്ച രാവിലെ 11.30ഓടെ ഉറിയിലെ ഹാജിപീര്‍ പ്രദേശത്ത് പാകിസ്ഥാന്‍ സൈന്യം വെടിവെയ്പ്പ് നടത്തിയതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചിരുന്നു.പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ രണ്ട് പ്രദേശവാസികള്‍ക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ആക്രമണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button