Latest NewsKeralaIndiaNews

ദശീയ ജനസംഖ്യാ രജിസ്റ്ററും എന്‍ആര്‍സിയും തമ്മില്‍ ബന്ധമില്ലെന്ന് പറയുന്ന അമിത് ഷായും പ്രധാനമന്ത്രിയും ചേര്‍ന്ന് ഇന്ത്യയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് എംകെ മുനീര്‍

കോഴിക്കോട്: ദശീയ ജനസംഖ്യാ രജിസ്റ്ററും എന്‍ആര്‍സിയും തമ്മില്‍ ബന്ധമില്ലെന്ന് പറയുന്ന അമിത് ഷായും പ്രധാനമന്ത്രിയും ചേര്‍ന്ന് ഇന്ത്യയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് എംകെ മുനീര്‍. കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ ജനസംഖ്യാ രജിസ്റ്ററും എന്‍ആര്‍സിയും തമ്മില്‍ ബന്ധമില്ലെന്ന് അമിത്ഷാ പറയുന്നത് തെറ്റാണെന്നും മുനീര്‍ പറഞ്ഞു.

രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് ഇരുവരും സ്വീകരിക്കുന്നത്. എന്‍ആര്‍സിക്ക് വേണ്ടിയാണ് പോപ്പുലേഷന്‍ രജിസ്റ്റര്‍ നടത്തുന്നത്. പോപ്പുലേഷന്‍ രജിസ്റ്ററിന്റെ ഉദ്ദേശം എന്തെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.എന്നാല്‍ പൗരത്വ നിയമത്തിനെതിരെ തിരുവനന്തപുരത്ത് ഒന്നിച്ച് നടത്തിയ സമരം തെറ്റല്ല. കൂട്ടായ സമരങ്ങളും നടക്കണം. ഒരുമിച്ചു സമരങ്ങള്‍ നടത്തുന്നതില്‍ തെറ്റില്ല. ഈ വിഷയത്തില്‍ നിയമസഭ മീറ്റിംഗ് വിളിച്ചു ചേര്‍ക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേശീയ പൗരത്വ രജിസ്റ്ററും ദേശീയ ജനസംഖ്യ രജിസ്റ്ററും തമ്മില്‍ ബന്ധമില്ലെന്നും രണ്ടും രണ്ടാണെന്നും വ്യക്തമാക്കി അമിത് ഷാ ഇന്നലെ രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button