ബെംഗളൂരു•ബംഗളൂരുവില്‍ സി.പി.ഐ സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. ബുധനാഴ്ച പുലര്‍ച്ചെയാണ് നഗരത്തിന്റെ ഹൃദയഭാഗത്തുള്ള മല്ലേശ്വരത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) യുടെ പ്രധാന ഓഫീസ് അജ്ഞാതരായ അക്രമികള്‍ കത്തിച്ചത്.
കെട്ടിടത്തിനുള്ളിലേക്ക് പെട്രോള്‍ ബോംബ് എറിയുകയായിരുന്നുവെന്നാണ് പ്രാധമിക വിവരം.സംഭവത്തിൽ, കെട്ടിടത്തിന് സമീപം നിർത്തിയിട്ടിരുന്ന ആറ് മോട്ടോർ ബൈക്കുകളും അഗ്നിക്കിരയാക്കി.
പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെ സി.പി.ഐ ശക്തമായി എതിർക്കുന്നുന്നതില് പ്രകോപിതരായ ചിലരാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി സി.പി.ഐ നേതൃത്വം പറഞ്ഞു.
ജനാധിപത്യ അവകാശങ്ങൾക്കെതിരായ നേരിട്ടുള്ള ആക്രമണമാണിതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി സതി സുന്ദരേഷ് അഭിപ്രായപ്പെട്ടു. സംഭവത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ മോട്ടോർ ബൈക്കിൽ വന്ന അക്രമികൾ പെട്രോൾ ഒഴിച്ച് സി.പി.ഐ ഓഫീസിന് തീയിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം കര്‍ണാകട മുഖ്യമന്ത്രി ബി.എസ് യദിയൂരപ്പയുടെ കേരള പര്യടനത്തിനിടെ സി.പി.ഐ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനങ്ങളോടുള്ള ഈര്ഷ്യയാകാം ആക്രമണത്തിന് കാരണമെന്നും പോലീസ് പറയുന്നു. സംഭവത്തില്‍ ഉച്ചയ്ക്ക് ഒരു മണിക്ക് മല്ലേശ്വരം ഓഫീസിന് സമീപം സിപിഐ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്.
സംഭവത്തില്‍ വൈലികാവൽ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments