ഇന്‍ഡോര്‍: ഇന്ത്യയില്‍ പൗരത്വ ബില്ലിന്റെ പേരിൽ വ്യാപകമായി അക്രമം നടത്തുന്നത് ഐഎസ്‌ഐയാണെന്ന് പ്രസിദ്ധ പാക്-കാനേഡിയന്‍ എഴുത്തുകാരന്‍ താരിക് ഫത്ത. ഇന്‍ഡോറില്‍ നടക്കുന്ന സാഹിത്യോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.‘ഇന്ത്യയില്‍ ശക്തമായ ഒരു സര്‍ക്കാറെന്നത് പാകിസ്ഥാന് സഹിക്കുന്നില്ല. പല ശക്തമായ നിയമങ്ങള്‍ക്ക് പുറമേ നരേന്ദ്രമോദി സര്‍ക്കാര്‍ ഏറ്റവും സുപ്രധാനമായ ഏകസിവില്‍ കോഡ് കൊണ്ടുവരാന്‍ സാധ്യതയുണ്ട്. കശ്മീരിലെ 370-ാം വകുപ്പ് റദ്ദാക്കലും, ശ്രീരാമജന്മഭൂമി വിഷയത്തിലെ കോടതിയുടെ തീരുമാനവും നിലവിലെ സിഎഎ തീരുമാനങ്ങളും ഇസ്ലാമിക ഭീകരര്‍ക്ക് സഹിക്കാവുന്നതിലേറെയാണ്’ താരിക് ഫത്ത പറഞ്ഞു.
പ്രസിദ്ധ ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്രീനും ഇന്‍ഡോര്‍ സാഹിത്യോത്സവത്തില്‍ സന്നിഹിതയായിരുന്നു. ‘ ഇന്ത്യയിലെ എല്ലാ സുപ്രധാന നഗരങ്ങളിലും ഐഎസ്‌ഐ സാന്നിധ്യമുണ്ട്. അവരുടെ വളരെ നിഷ്പക്ഷമെന്ന് തോന്നുന്ന അഞ്ചാം ഘടകം സജീവമായി പ്രവര്‍ത്തിക്കുകയാണ്. അവര്‍ ഭാരത് മാതാ കീ ജയ് വിളിക്കില്ല, ദേശീയ ഗാനം പാടുമ്പോള്‍ എഴുന്നേല്‍ക്കില്ല, ശക്തമായ ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ വളര്‍ത്തും. അവരാണ് നിലവിലെ പ്രശ്‌നങ്ങളുടെ സൂത്രധാരന്‍’ ഫത്തേഹ് ചൂണ്ടിക്കാട്ടി.
ഇന്ത്യ ശക്തമായ ഹിന്ദു രാഷ്ട്രമാകേണ്ട പ്രദേശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ ഇന്ത്യ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കപ്പെടണം. ഇന്ത്യ അല്ലാതെ ഏതു രാജ്യത്തിനാണ് ഹിന്ദുത്വത്തിന്റെ വിശാലത ഉയര്‍ത്തിപ്പിടിക്കാനാവുക. ഈ നാടിന്റെ ശക്തമായ സംസ്‌ക്കാരത്തേയും പാരമ്പര്യത്തേയും സംരക്ഷിക്കുന്ന എല്ലാവരും ഹിന്ദുക്കളാണ്’ സാഹിത്യകാര സമ്മേളനത്തിലെ പൊതു വേദിയിലാണ് ഫത്ത തന്റെ ശക്തമായ നിലപാട് വ്യക്തമാക്കിയത്.
Post Your Comments