Latest NewsNewsIndia

ചെറുത്തു നില്‍പ്പിന്റെയും, രാജ്യസുരക്ഷയുടെയും അഭിമാനമായ ഇന്ത്യയുടെ കില്ലര്‍ വിമാനം ചരിത്രത്തിലേയ്ക്ക്

ന്യൂഡൽഹി: ചെറുത്തു നില്‍പ്പിന്റെയും, രാജ്യസുരക്ഷയുടെയും അഭിമാനമായ ഇന്ത്യയുടെ കില്ലര്‍ വിമാനം ചരിത്രത്തിലേയ്ക്ക്. കാര്‍ഗില്‍ യുദ്ധത്തില്‍ നിര്‍ണ്ണായക പങ്കാണ് മിഗ് 27 വഹിച്ചത്. ഈ മാസം 27 ന് വ്യോമസേനയുടെ ഈ വിശ്വസ്തമായ പോര്‍വിമാനം മഹത്തായ ചരിത്രത്തിന്റെ ഭാഗമാകും. ജോധ്പൂര്‍ വ്യോമതാവളത്തിലെ ഏഴ് മിഗ്-27 വിമാനങ്ങള്‍ ഉള്‍പ്പെടുന്ന സ്ക്വാഡ്രണ്‍ നിര്‍ത്തുകയാണ്. വെള്ളിയാഴ്ച മുതല്‍ മിഗ്-27 പോര്‍വിമാനങ്ങള്‍ പ്രവര്‍ത്തിക്കില്ല.

മിഗ് 27 സ്ക്വാഡ്രണിന്റെ എല്ലാ വിമാനങ്ങളും ഈ ദിവസം തന്നെ നിര്‍ത്തലാക്കും. ഇതിനുശേഷം രാജ്യത്ത് എവിടെയും മിഗ് പറക്കില്ലെന്നും പ്രതിരോധ വക്താവ് അറിയിച്ചു . സൗത്ത് വെസ്റ്റ് എയര്‍ കമാന്‍ഡില്‍ നിന്നുള്ള റഷ്യന്‍ നിര്‍മിത മിഗ് 27 വിമാനങ്ങളും നിര്‍ത്തലാക്കും. ഇന്ത്യന്‍ വ്യോമസേനയിലെ പൈലറ്റുമാരില്‍ നിന്ന് ബഹാദൂര്‍ എന്ന വിളിപ്പേരും മിഗ് 27 നേടിയിരുന്നു .

സോവിയറ്റ് യൂണിയന്‍ നിര്‍മ്മിത വാഹനമായ മിഗ് 27 1981-ലാണ് ഇന്ത്യന്‍ വ്യോമസേനയില്‍ ഉള്‍പ്പെടുത്തിയത്. 38 വര്‍ഷക്കാലമാണ് മിഗ് 27 ഇന്ത്യന്‍ വ്യോമസേനയ്ക്ക് കരുത്തായി നിന്നത്. ജോധ്പൂരിലെ മിഗ് 27 ന്റെ സ്ക്വാഡ്രണ്‍ എസ്‌ഡബ്ല്യുഎസിയില്‍ എന്ന് മാത്രമല്ല രാജ്യമെമ്ബാടും അവസാനത്തേതാണ് . മാത്രമല്ല ഇന്ത്യ അല്ലാതെ മറ്റ് രാജ്യങ്ങളൊന്നും മിഗ് നിലവില്‍ ഉപയോഗിക്കുന്നുണ്ടായിരുന്നില്ല .

ജോധ്പൂരില്‍ മിഗ് 27 ന്റെ രണ്ട് സ്ക്വാഡ്രണുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒരെണ്ണം ഈ വര്‍ഷം ആദ്യം നിര്‍ത്തലാക്കിയിരുന്നു.ആകാശത്തു നിന്ന് കരയിലേക്ക് ആക്രമിക്കുന്നതിനാണ് പ്രധാനമായും മിഗ് 27 ഉപയോഗിക്കുന്നത്. പൈലറ്റിന് മാത്രം സഞ്ചരിക്കാവുന്ന വിമാനത്തിന്റെ പരമാവധി വേഗം മണിക്കൂറില്‍ 1, 350 കിലോമീറ്റാണ്. ലേസര്‍ ബോംബുകള്‍, ക്രൂയിസ് മിസൈല്‍ എന്നിവ വഹിക്കാന്‍ ശേഷിയുള്ളവയാണ് മിഗ് 27.

shortlink

Related Articles

Post Your Comments

Related Articles


Back to top button