
കൊച്ചി: കളമശ്ശേരി നഗരസഭയിലെ കുടുംബശ്രീ യൂണിറ്റുകളുടെ ഫുഡ് ഓൺ വീൽസ് പ്രവർത്തകർക്ക് ഇ- ഓട്ടോ വിതരണം ചെയ്യുന്നു. ഇടപ്പള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലൈഫ് കെയർ സോളാർ എന്ന കമ്പനിയാണ് ഇ – ഓട്ടോയുടെ വിതരണക്കാർ. ഒൻപത് വണ്ടികളാണ് നൽകുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച ഇലക്ട്രിക് വാഹന നയങ്ങൾക്ക് അനുസൃതമായി തികച്ചും പരിസ്ഥിതി സൗഹൃദമാണ് ഇ- ഓട്ടോകൾ. ഓടിക്കുന്നതിന് പ്രത്യേക ലൈസൻസ് ആവശ്യമില്ലാത്ത ഇവയുടെ പരിപാലനവും എളുപ്പമാണ്. ചാർജ് ചെയ്യാവുന്ന ബാറ്ററികളാണ് ഇതിലുള്ളത്. ഓട്ടോകളുടെ വിതരണം 30 ന് കളമശ്ശേരി നഗരസഭ ഹാളിൽ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല നിർവ്വഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീൻ മുഖ്യാതിഥിയാകും.
Post Your Comments