KeralaLatest NewsIndia

യെദിയൂരപ്പയുടെ വാഹനം ആക്രമിച്ച സംഭവത്തിൽ അഞ്ച് പേര്‍ അറസ്റ്റില്‍

ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

കണ്ണൂര്‍: പഴയങ്ങാടിയില്‍ യെദ്യൂരപ്പയുടെ വാഹനം ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അറസ്റ്റിലായത്.ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ കടന്നപ്പള്ളിയിലെ ജിതിന്‍, പെരിങ്ങോത്തെ അഖില്‍, തളിപ്പറമ്പിലെ ഷിബിന്‍, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പഴയങ്ങാടിയിലെ ജിജേഷ്, മാടായിയിലെ സനില്‍ എന്നിവരാണ് അറസ്റ്റിലായത്.

ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലും യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ യദ്യൂരപ്പക്ക് നേരെ പ്രതിഷേധവുമായി എത്തിയിരുന്നു. കണ്ണൂര്‍ വിമാനത്താവളത്തിൽ ഇറങ്ങി പഴയങ്ങാടി മാടായി ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടെയാണ് കണ്ണൂരിലെ പ്രതിഷേധം നടന്നത്. യദ്യൂരപ്പയുടെ വാഹന വ്യൂഹം എത്തുന്നതറിഞ്ഞ് എസ്എഫ്ഐ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ പഴയങ്ങാടി ടൗണിൽ അങ്ങിങ്ങായി തമ്പടിച്ചിരുന്നു.

യെദിയൂരപ്പക്ക് നേരെയുള്ള ആക്രമണം: കേരള സര്‍ക്കാരിന്റെ വാഹനം ഓടിച്ച ഡ്രൈവറുടെ പങ്ക് അന്വേഷിക്കണമെന്നു ബിജെപി

വാഹന വ്യൂഹം കടന്ന് വന്നപ്പോൾ ആദ്യം പ്രതിഷേധവുമായി ചാടി റോഡിലിറങ്ങിയത് യൂത് കോൺഗ്രസ് പ്രവർത്തകരാണെന്നാണ് ആരോപണം.കണ്ണൂര്‍ മാടായിക്കാവ് തിരുവര്‍ക്കാട്ട് ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ സമയത്താണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അദ്ദേഹത്തിനെതിരെ ആക്രമണം നടത്തിയത്. യെദ്യൂരപ്പ സഞ്ചരിച്ച വാഹനത്തിനെ നേരെയായിരുന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കടന്നാക്രമണം.

വാഹനത്തില്‍ പ്രവര്‍ത്തകര്‍ ഇടിക്കുകയായിരുന്നു. മുന്‍കൂട്ടി അറിഞ്ഞിട്ടും പോലീസിന്റെ ഭാഗത്തുനിന്നു സുരക്ഷാ മുന്‍കരുതലുകള്‍ ഉണ്ടായില്ലെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് അറസ്റ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button