Latest NewsNewsIndia

ന്യൂനപക്ഷ പീഡനം: ഇന്ത്യയിൽ അഭയം തേടിയവർക്ക് എത്രയും പെട്ടെന്ന് ഔദ്യോഗിക രേഖകൾ നൽകണമെന്ന് ബിജെപി സന്നദ്ധ സംഘടനകൾ

ന്യൂഡൽഹി: ന്യൂനപക്ഷ മതപീഡനം നേരിട്ട് ഇന്ത്യയിൽ അഭയം തേടിയവർക്ക് എത്രയും പെട്ടെന്ന് ഔദ്യോഗിക രേഖകൾ നൽകണമെന്ന് ബിജെപി സന്നദ്ധ സംഘടനകൾ. പാക്കിസ്ഥാൻ, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നു മതപീഡനം നേരിട്ട് ഇന്ത്യയിൽ അഭയം തേടിയവർക്ക് ഔദ്യോഗിക രേഖകൾ നൽകണമെന്നാണ് അഭയാർഥി സംരക്ഷണത്തിനു പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ സംഗമം ആവശ്യപ്പെട്ടത്.

വിഭജന കാലത്ത് എത്തിയവരുടെ മൂന്നും നാലും തലമുറകളാണ് ഇപ്പോഴുള്ളത്. അവർക്ക് ആശ്രയം വേണം. അയൽരാജ്യത്ത് തങ്ങളോട് അതിക്രമം കാണിച്ചവരാണ് ഇന്ത്യയിലേക്കു നുഴഞ്ഞുകയറുന്നവരിൽ ഏറെയുമെന്ന് അഫ്ഗാനിൽ നിന്നെത്തിയ പ്യാരി സിങ് പറഞ്ഞു. ഇത്തരക്കാർക്കായി ക്ഷേമനിധി ബോർഡ് രൂപവൽക്കരിക്കണമെന്ന് യോഗത്തിൽ പ്രസംഗിച്ച ബിജെപി എംപി ശങ്കർ ലാൽവാനി ആവശ്യപ്പെട്ടു.

ALSO READ: ‘പൗരത്വ നിയമം പ്രകാരം പുറത്താകുന്നവരെ പാർപ്പിക്കാനുള്ള തടങ്കൽ പാളയങ്ങളുടെ വിവരങ്ങൾ ചോദിച്ചുള്ള കേന്ദ്ര സർക്കാറിന്‍റെ കത്ത് പിണറായിക്കും ലഭിച്ചിരുന്നു, കഴിഞ്ഞ ജനുവരി മാസത്തിൽ കിട്ടിയ കത്തിന്‍റെ കാര്യം പിണറായി എന്തുകൊണ്ട് മറച്ച് വച്ചു’, ചോദ്യവുമായി ഷിബു ബേബി ജോൺ

പൗരത്വ നിയമം ആരെയും ഒഴിവാക്കാനല്ലെന്നും സദുദ്ദേശ്യത്തോടു കൂടിയാണെന്നും വിനയ് സഹസ്രബുദ്ധെ എം.പി, പറഞ്ഞു. അതിർത്തി എല്ലാവർക്കും തുറന്നു കൊടുത്താൽ ഇരകൾക്കൊപ്പം വേട്ടക്കാരും കയറിവരും. അഭയാർഥികളും നുഴഞ്ഞുകയറ്റക്കാരും രണ്ടാണ്. മതത്തിന്റെ പേരിൽ അയൽരാജ്യത്തു പീഡിപ്പിക്കപ്പെട്ടവർക്കു നെ‍ഞ്ചു വിരിച്ചു നിൽക്കാൻ പൗരത്വ ഭേദഗതി നിയമം സഹായിക്കുമെന്നും അദ്ദേഹം പറ‍ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button