ഹരിയാന: കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും പരിഹസിച്ച് ബി.ജെ.പി. നേതാവ്. ഹരിയാനയിലെ ആഭ്യന്തരമന്ത്രിയായ അനില്‍ വിജാണ് രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ ട്വിറ്റ് ചെയ്തത്. ജീവനുള്ള പെട്രോള്‍ ബോംബുകളാണ് രാഹുലും പ്രിയങ്കയുമെന്നായിരുന്നു അനില്‍ വിജിന്റെ ട്വിറ്ററിലെ പരാമര്‍ശം. പ്രിയങ്കാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും സൂക്ഷിക്കുക. അവര്‍ ജീവനുള്ള പെട്രോള്‍ ബോംബുകളാണ്. എവിടെയൊക്കെ അവര്‍ പോകുന്നുണ്ടോ അവിടെയെല്ലാം അവര്‍ തീപിടിപ്പിക്കുകയും പൊതുമുതലുകള്‍ക്ക് നാശനഷ്ടം വരുത്തുകയും ചെയ്യും- ഇങ്ങനെയായിരുന്നു അനില്‍ വിജിന്റെ ട്വീറ്റ്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നതിനിടെ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ ഉത്തര്‍പ്രദേശിലെ മീററ്റിലേക്ക് പോയ രാഹുലിനെയും പ്രിയങ്കയെയും ചൊവ്വാഴ്ച പോലീസ് തടഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരെയും പെട്രോൾ ബോംബുകളെന്ന് വിശേഷിപ്പിച്ചുള്ള വിജിന്റെ ട്വീറ്റ്.
Beware of @priyankagandhi and @RahulGandhi as they are live Petrol Bombs where ever they go they ignite fire and cause loss to Public Property.
— ANIL VIJ MINISTER HARYANA (@anilvijminister) December 24, 2019
Post Your Comments