Latest NewsNewsIndia

നടൂര്‍ മതില്‍ ദുരന്തത്തില്‍ സര്‍ക്കാര്‍ നടപടി എടുക്കാത്തില്‍ പ്രതിഷേധിച്ച് 3000 ദളിതര്‍ ഇസ്ലാം മതം സ്വീകരിക്കുന്നു

കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ ജാതിവിവേചനത്തില്‍ പ്രതിഷേധിച്ച് മതം മാറ്റത്തിനൊരുങ്ങി ദളിതര്‍. നടൂര്‍ മതില്‍ ദുരന്തത്തില്‍ സര്‍ക്കാര്‍ നടപടി എടുക്കാത്തില്‍ പ്രതിഷേധച്ചാണ് 3000 ദളിതര്‍ ഇസ്ലാം മതം സ്വീകരിക്കുന്നത്. തമിഴ് പുലികള്‍ കക്ഷിയില്‍പ്പെട്ടവര്‍ മേട്ടുപ്പാളയത്തില്‍ നടന്ന സമ്മേളനത്തിലാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്കെത്തിയത്.

നടൂരില്‍ ഡിസംബര്‍ രണ്ടിനാണ് ശിവസുബ്രഹ്മണ്യം എന്നയാളുടെ വീടിന് ചുറ്റുമുള്ള മതില്‍ കനത്ത മഴയില്‍ തകര്‍ന്നുവീണ് 17 പേര്‍ മരിച്ചത്. ഇതേത്തുടര്‍ന്നാണ് സംഭവങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. ശിവസുബ്രഹ്മണ്യം മതില്‍ പണിതത് ജാതി വിവേചന ലക്ഷ്യത്തോടെയെന്നാണ് സംഘത്തിന്റെ ആരോപണം.സംഭവത്തെത്തുടര്‍ന്ന് ഡിസംബര്‍ മൂന്നിന് പോലീസ് സുബ്രമണ്യത്തെ അറസ്റ്റ് ചെയ്‌തെങ്കിലും 20 ദിവസത്തിന് ശേഷം ജാമ്യത്തില്‍ പുറത്തിറങ്ങുകയും ചെയ്തു.

സമീപവാസികളായ ദളിതരെ മാറ്റിനിര്‍ത്താന്‍ സുബ്രമണ്യം മനഃപൂര്‍വമാണ് മതിലുകള്‍ കെട്ടിയതെന്നും അതിനാല്‍ പട്ടിക ജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരം കേസ് എടുത്ത് ശിക്ഷ നടപ്പാക്കണമെന്നുമാണ് തമിഴ്പുലികള്‍ സംഘം ആവശ്യപ്പെടുന്നത്. എന്നാല്‍ ഈ ആവശ്യം സര്‍ക്കാര്‍ അട്ടിമറിക്കുന്നു എന്ന് ആരോപിച്ചാണ് മതം മാറ്റ പ്രഖ്യാപനവുമായി ഇവര്‍ രംഗത്തെത്തിയത്.

ഇത് മാത്രമല്ല ഇത്രയും വലിയ ദ്രോഹം ചെയ്ത വ്യക്തിക്ക് ജാമ്യം ലഭിക്കുകയം കൂടാതെ ഇയാള്‍ക്കെതിരെ നടപടിവേണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത തമിഴ് പുലികള്‍ കക്ഷി അംഗങ്ങളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. തങ്ങളുടെ സംഘടനയില്‍ അംഗങ്ങളായ 3000 പേരാണ് ഇസ്ലാം മതം സ്വീകരിക്കാന്‍ പോകുന്നത്. ഇതിന്റെ ആദ്യഘട്ടം എന്ന നിലയില്‍ ജനുവരി 5ന് 100 പേര്‍ മേട്ടുപ്പാളയത്ത് വച്ച് ഇസ്ലാംമതം സ്വീകരിക്കും എന്നാണ് സംഘടനയുടെ ജനറല്‍ സെക്രട്ടറി എം ഇലവേനില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button