കാസർഗോഡ്: ക്രിസ്മസ് അവധി ദിവനങ്ങള്‍ ആഘോഷമാക്കാന്‍ കാസര്‍ഗോഡ് എത്തുന്ന സഞ്ചാരികളെ വരവേൽക്കാൻ ബേക്കല്‍ തയ്യാറായി. സഞ്ചാരികള്‍ക്ക് ദൃശ്യവിസ്മയം നല്‍കുന്ന ബേക്കല്‍ കാര്‍ഷിക, പുഷ്പ, ഫല, സസ്യ മേള നാളെ ആരംഭിക്കും. 24 മുതല്‍ 2020 ജനുവരി ഒന്ന് വരെയാണ് മേള.
മേളയുടെ ഭാഗമായി വിവിധ ഓണ്‍ ദി സ്‌പോട്ട് മത്സരങ്ങള്‍ സംഘടിപ്പിക്കും. ജാപ്പാനീസ് സ്റ്റൈല്‍, ഫ്രീ സ്റ്റൈല്‍, മാസ് അറേഞ്ചുമെന്റ്, വണ്‍ ഫ്‌ളവര്‍ വണ്‍ ലീഫ്, ഫ്‌ളോട്ടിംഗ്, ഹാല്‍ഗിഗ് അറേഞ്ചുമെന്റ്, വാള്‍ബ്രാക്കറ്റ്, ബൊക്കെ ( പുഷ്പങ്ങളും ഇലകളും മാത്രം), ബൊക്കെ (ആര്‍ട്ടിഫിഷ്യല്‍ ഫ്‌ളവര്‍ ഉപയോഗിച്ച്-പ്ലാസ്റ്റിക് ഒഴികെ), പാഴ് വസ്തുക്കളില്‍ നിന്നും അലങ്കാരവസ്തുക്കളുടെ നിര്‍മാണം, ഡ്രൈ ഫ്‌ളവര്‍ അറേഞ്ച്‌മെന്റ്, ഫോട്ടോഗ്രാഫി എന്നീ മത്സരങ്ങള്‍ നടക്കും. മേളയുടെ ഭാഗമായി പൂരക്കളി, ഓലമടയല്‍, തിരുവാതിര, ഇശല്‍ നൈറ്റ്, ഗാനമഞ്ജരി തുടങ്ങിയ സാംസ്‌കാരിക പരിപാടികളും പാചക മത്സരവും സംഘടിപ്പിക്കും.
ALSO READ: എങ്ങും നക്ഷത്രങ്ങളും ദീപാലങ്കാരങ്ങളും; ക്രിസ്മസിനെ വരവേൽക്കാൻ ദുബായ് ഒരുങ്ങി
മേളയുടെ ഭാഗമായി കടല്‍ത്തീര കായികമേളയും സംഘടിപ്പിക്കും. അഗ്രി ഹോര്‍ട്ടി സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയാണ് ബേക്കല്‍ മേളയുടെ സംഘാടകര്‍.
Post Your Comments