KeralaLatest NewsNews

കാറിനുള്ളില്‍ പ്രസവിച്ച യുവതിക്ക് തുണയായി ആംബുലൻസ് ജീവനക്കാര്‍

തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കാറിൽ പ്രസവിച്ച യുവതിക്ക് രക്ഷകരായി 108 ആംബുലൻസ്. നെടുമങ്ങാട് പരുത്തികുഴി കുന്നുംപുറത്ത് വീട്ടിൽ ശ്രീജിത്തിന്റെ ഭാര്യ നിമിഷ(24)യാണ് കാറിനുള്ളിൽ പ്രസവിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. നിമിഷയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ കാറിൽ ആശുപത്രിയിലേക്ക് തിരിച്ചു. എന്നാൽ കാർ അരകിലോമീറ്റർ പിന്നിട്ടപ്പോഴേക്കും നിമിഷയുടെ ആരോഗ്യസ്ഥിതി വഷളായി. ഇതിനിടെ 108 ആംബുലൻസിന്റെ സഹായം തേടിയിരുന്നു.

Read also: ബസുകളുടെ വാതിലിലെ കയറുകള്‍ അറുത്തുമാറ്റി കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ : പണി കിട്ടിയത് കണ്ടക്ടര്‍മാര്‍ക്ക്

കണ്ട്രോൾ റൂമിൽ നിന്ന് ലഭിച്ച സന്ദേശമനുസരിച്ച് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ 108 ആംബുലൻസ് സ്ഥലത്തെത്തി. ആംബുലൻസിലെ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ പ്രതീഷ് ടി എസ്സിന്റെ പരിശോധനയിൽ നിമിഷയെ കാറിൽ നിന്ന് ആംബുലൻസിലേക്ക് മാറ്റാൻ കഴിയാത്ത സാഹചര്യമാണെന്ന് മനസിലായതോടെ കാറിനുള്ളിൽ വെച്ച് തന്നെ പ്രതീഷ് നിമിഷയുടെ പ്രസവം എടുക്കുകയായിരുന്നു. പ്രഥമശുശ്രൂഷ നൽകിയ ശേഷം ആംബുലൻസിലേക്ക് മാറ്റിയ അമ്മയെയും കുഞ്ഞിനെയും ഉടനെ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button