ന്യൂഡൽഹി: ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കില്ലെന്ന് അറിയിച്ച മുഖ്യമന്ത്രിമാർ ദേശീയ ജനസംഖ്യ രജിസ്റ്റര്‍ പുതുക്കല്‍ നടപടികളും ഉപേക്ഷിക്കണമെന്ന് വ്യക്തമാക്കി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജനസംഖ്യാ രജിസ്റ്റര്‍ തയ്യാര്‍ ആക്കുന്നത് എന്‍ ആര് സിക്ക് മുന്നോടി ആയാണ്. ജനസംഖ്യ രജിസ്റ്ററിന്റെ അടിസ്ഥാനത്തിലാകും എന്‍ആര്‍സി നടപ്പാക്കുക എന്ന് കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ പറഞ്ഞതാണ്. ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്നതിലൂടെ എന്‍ആര്‍സി നടപടികള്‍ ആരംഭിച്ചുവെന്നാണ് വ്യക്തമാകുന്നതെന്നും സീതാറാം യെച്ചൂരി പറയുകയുണ്ടായി.
Post Your Comments