റിയാദ്: സൗദിയില്‍ വിദേശികള്‍ക്ക് ഇനി മുതല്‍ സൗജന്യ വിസ , വിശദാംശങ്ങള്‍ ഇങ്ങനെ . യു.എ.ഇ, കുവൈറ്റ്, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ നിയമാനുസൃതം താമസിക്കുന്ന വിദേശികള്‍ക്കാണ് വാരാന്ത്യ അവധികളില്‍ സൗദി സന്ദര്‍ശിക്കാന്‍ വിസ അനുവദിക്കുന്നത്. രാജ്യത്തു നടക്കുന്ന വിവിധ വിനോദ പരിപാടികളില്‍ പങ്കെടുക്കന്നതിനുള്ള അവസരമൊരുക്കുന്നതിന്റെ ഭാഗമായാണ് ഇവന്റ് വിസ എന്നപേരില്‍ സൗജന്യ വിസ അനുവദിക്കുന്നത്. അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ നിന്ന് നേരിട്ട് വിസ നല്‍കുന്നതാണ് പദ്ധതി.
read also : ഇന്ത്യ സന്ദര്‍ശിക്കാന്‍ ഇ- വിസ; സൗദി പരന്‍മാര്‍ക്കായ് പുതിയ സമ്പ്രദായം വരുന്നു
റിയാദിലെ സീസണ്‍ അവസാനിക്കുന്ന ഘട്ടത്തിലാണ് ഇത്തരമൊരു വിസ സൗകര്യം ഏര്‍പ്പെടുത്തുന്നതെന്നു അധികൃതര്‍ അറിയിച്ചു. വാരാന്ത്യ അവധി ആഘോഷിക്കുന്നതിനായി വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ മാത്രമേ സൗജന്യ വിസ ലഭ്യമാകുകയുള്ളു. രാജ്യത്തു നടക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനുള്ള നടപടികള്‍ ലഘൂകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. വിനോദ സഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിനായി 49 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരത്തെ ഓണ്‍ അറൈവല്‍ വിസയും ഇ- ടൂറിസ്റ്റ് വിസയും അനുവദിച്ചിരുന്നു.
നിലവില്‍ 41 മില്യണ്‍ വിനോദ സഞ്ചാരികളാണ് സൗദിയിലെത്തുന്നത്. 2030 ഓടെ 100 മില്യണ്‍ വിനോദസഞ്ചാരികളെയാണ് രാജ്യം പ്രതീക്ഷിക്കുന്നത്.
Post Your Comments