
കുവൈറ്റ് സിറ്റി : വൈദ്യുതി സ്റ്റേഷനിൽ തീപിടിത്തം. കുവൈറ്റിലെ ഉമരിയയിൽ 30 വർഷത്തിലേറെ പഴക്കമുള്ള വൈദ്യുതി സ്റ്റേഷനിൽ ചൊവ്വാഴ്ച്ച ത്രിയുണ്ടായ തീപ്പിടിത്തത്തിൽ വിവിധ ഭാഗങ്ങളിൽ വൈദ്യുതി ബന്ധം താറുമാറായി. വിമാനത്താവളം, ജലീബ് ഷുയൂഖ്, ഫർവാനിയ, റാബിയ, രിഹാബ്,ഇഷ്ബിലിയ,അർദിയ, റിഗ്ഗായ്, ഷുവൈഖ്
Also read : ഖത്തറിൽ വൻ ലഹരിമരുന്ന് വേട്ട : അഞ്ചു വിദേശികൾ പിടിയിൽ
വ്യവസായ മേഖല എന്നിവിടങ്ങളിലെ വൈദ്യുതി ബന്ധം തീപിടിത്തത്തെ തുടർന്ന് വിച്ഛേദിക്കപ്പെട്ടു. ബദൽ സംവിധാനം ഒരുക്കിയാണ് വിമാനത്താവളം ഉൾപ്പെടെ ചില പ്രദേശങ്ങളിൽ വൈദ്യുതിയെത്തിച്ചത്. ജലീബ് ഷുയൂഖിൽ പല കെട്ടിടങ്ങളിലും ഇന്നലെ വൈകുന്നേരവും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Post Your Comments