മനില: ഫിലിപ്പൈന്‍സില്‍ വൈന്‍ കഴിച്ച പതിനൊന്നു പേര് മരിച്ചു. മൂന്നുറോളം പേരെ ശാരീരിക അസ്വസ്ഥതകളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒന്‍പതു പേരുടെ നില ഗുരുതരമാണ്. ലഗ്വാന പ്രവിശ്യയിലെ റിസാല്‍ ടൗണില്‍ നിന്നുള്ളവരാണ് മരിച്ചവരില്‍ ഏറെയും.തെങ്ങിന് കള്ള് ഉപയോഗിച്ചു തയാറാക്കിയ ലംബനോഗ് എന്ന വൈന്‍ ഉപയോഗിച്ചവരാണു മരിച്ചതെന്നാണു വിവരം. കോക്കനട്ട് വൈന്‍ എന്നാണ് ഇതറിയപ്പെടുന്നത്.
ക്രിസ്മസ് കാലത്ത് ഏറെ വില്‍പനയുള്ളതാണു ലംബനോഗ് വൈന്‍. എല്ലാവരും ഒരൊറ്റ കടയില്‍ നിന്നാണു ലംബനോഗ് വാങ്ങിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയ്ക്കുശേഷം മദ്യപിച്ചവരാണു മരിച്ചവരിലേറെയും.കള്ളവാറ്റിലൂടെ ഉല്പാദിപ്പിക്കുന്ന ലംബനോഗ് ഫിലിപ്പൈന്‍സില്‍ വ്യാപകമായി ഉപയോഗിക്കാറുണ്ട്. എന്നാല്‍ പ്രാദേശിക ഡിസ്റ്റിലറിയില്‍ നിര്‍മിച്ച വൈനാണ് ഇപ്പോള്‍ പ്രശ്നത്തിനിടയാക്കിയത്.
സംഭവത്തെത്തുടര്‍ന്ന് ഇതിന്റെ വില്പന അടിയന്തരമായി നിരോധിച്ചു. പിടിച്ചെടുത്ത വൈനില്‍ വന്‍തോതില്‍ മെഥനോളിന്റെ അംശം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഡിസ്റ്റിലറിയുടെ ഉടമ പോലീസില്‍ കീഴടങ്ങി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് മരിച്ചത്. ഇക്കഴിഞ്ഞ വ്യാഴത്തിനും ഞായറാഴ്ചയും ഇടയ്ക്ക് മദ്യപിച്ചവരാണു മരിച്ചവരിലേറെയും.ക്രിസ്മസ് അവധിയിലായിരുന്ന ഡോക്ടര്‍മാരെ ഉള്‍പ്പെടെ വിളിച്ചു വരുത്തിയാണ് ചികിത്സാ സൗകര്യം ഉറപ്പാക്കുന്നത്. ഇനിയും ഒട്ടേറെ പേര് ചികിത്സ തേടി വരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ ആശങ്ക അറിയിച്ചു.
ലഗ്വാന പ്രവിശ്യയിലെ റിസാല്‍ ടൗണില്‍ നിന്നുള്ളവരാണു മരിച്ചവരിലേറെയും. സമീപത്തെ ക്വിസോണ്‍ പ്രവിശ്യയില്‍ നിന്നാണു മറ്റുള്ളവര്‍. വാറ്റിയെടുക്കുന്ന കോക്കനട്ട് വൈനില്‍ 40 ശതമാനത്തോളമാണ് ആല്‍ക്കഹോള്‍. എന്നാല്‍ പിടിച്ചെടുത്ത വൈനില്‍ വന്‍തോതില്‍ മെഥനോളിന്റെ അംശം കണ്ടെത്തിയതാണു സംശയത്തിനിടയാക്കുന്നത്. ഇതായിരിക്കാം മരണകാരണം. കുടിച്ചവര്‍ക്കു കാഴ്ച ശക്തി നഷ്ടപ്പെടാനിടയുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
Post Your Comments