Latest NewsIndiaNews

ദേശീയ ജനസംഖ്യ രജിസ്റ്റർ : നിർണായക തീരുമാനവുമായി കേന്ദ്രം

ന്യൂ ഡൽഹി : ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി(എൻപിആർ) കേന്ദ്രസർക്കാർ മുന്നോട്ട്. ജനസംഖ്യാ രജിസ്റ്റർ നടപടികൾക്കും, 2021 സെന്‍സസ് നടപടികള്‍ക്കും കേന്ദ്ര മന്ത്രിസഭ യോ
ഗം അംഗീകാരം നൽകി. ദേശീയ ജനസംഖ്യാ രജിസ്റ്ററിനായി രേഖകൾ വേണ്ടെന്ന് കേന്ദമന്ത്രി പ്രകാശ് ജാവദേക്കർ.

ബയോമെട്രിക് വിവരങ്ങളോ,തിരിച്ചറിയൽ രേഖകളോ വേണ്ട. ജനങ്ങൾ നൽകുന്ന വിവരങ്ങളിൽ വിശ്വാസമുണ്ട്. മൊബൈൽ ആപ് വഴി വിവരങ്ങൾ നൽകാം. എല്ലാം സംസ്ഥാനങ്ങളും ദേശീയ ജനസംഖ്യാ രജിസ്റ്ററും(എൻപിആർ), സെൻസെസും അംഗീകരിച്ചതന്നെനും എൻപിആറും, (ദേശീയ പൗരത്വ രജിസ്റ്ററുമായി (എൻആർസി) ബന്ധമില്ലെന്നു അദ്ദേഹം വ്യക്തമാക്കി.

Also read : പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിലപാട് സ്വീകരിച്ച താരങ്ങള്‍ക്ക് പണി കൊടുക്കാനൊരുങ്ങി ബിജെപി

2020 മാര്‍ച്ച് മുതല്‍ സെപ്തംബര്‍ വരെ രാജ്യവ്യാപകമായി സെന്‍സസ്-എന്‍പിആര്‍ കണക്കെടുപ്പ് നടക്കും. സെന്‍സസിന്റെ അന്തിമപ്പട്ടിക 2021-ലാവും പുറത്തു വിടുക. സെന്‍സസ് നടപടികള്‍ക്കായി 8754 കോടി രൂപയും എന്‍പിആറിനായി 3941 കോടി രൂപയും കേന്ദ്രമന്ത്രിസഭായോഗം അനുവദിച്ചു. അതേസമയം വിവിധ സേനാവിഭാഗങ്ങളുടെ ഏകോപനത്തിനായി പ്രതിരോധ സേനാ തലവനെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഫോര്‍സ്റ്റാര്‍ ജനറലായിട്ടാവും തലവനെ നിയമിക്കുക. ഇതോടൊപ്പം സൈനികകാര്യ വകുപ്പ് രൂപീകരിക്കാനും യോഗം അനുമതി നൽകി. പ്രതിരോധസേനാ തലവൻ തന്നെ ഈ വകുപ്പിൻറെയും ചുമതല വഹിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button