KeralaLatest News

കഴിഞ്ഞ സര്‍ക്കാരിന്റെ മദ്യ നയം ടൂറിസം മേഖലയില്‍ ഉണ്ടാക്കിയത് കനത്ത ഇടിവ്

തിരുവനന്തപുരം : യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന മദ്യ നയത്തെ വിമര്‍ശിച്ച് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദന്‍. കഴിഞ്ഞ സര്‍ക്കാരിന്റെ മദ്യനയം ടൂറിസം മേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കിയതായി അദ്ദേഹം പറഞ്ഞു.

യൂഡിഎഫ്‌ന്റെ മദ്യനയം ടൂറിസം മേഖലയില്‍ വലിയ ഇടിവാണ് നല്‍കിയത്.
നിലവിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം മദ്യനയത്തില്‍ വരുത്തിയ മാറ്റം ടൂറിസം മേഖലയെ കൂടുതല്‍ പുരോഗതിയിലാക്കി. പുതുതായി രൂപംകൊണ്ട മലബാര്‍ ടൂറിസം സൊസൈറ്റി ഉത്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു അദ്ദേഹം

shortlink

Related Articles

Post Your Comments

Related Articles


Back to top button