മുംബൈ: വീണ്ടും ഉപമുഖ്യമന്ത്രിയാകാൻ അജിത് പവാർ. ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്രയിലെ സര്‍ക്കാരിൽ എന്‍സിപി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയാകും. നേരത്തെ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ അല്പായുസ് മാത്രമുണ്ടായിരുന്ന ബിജെപി സര്‍ക്കാരിലും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായിരുന്നു.
ഈ മാസം 30ന് മന്ത്രിസഭാ പുന:സംഘടന നടക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങളിൽ നിന്ന് പുറത്ത് വരുന്ന വിവരം. എന്‍ സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ മൂത്ത സഹോദരന്റെ മകനായ അജിത് പവാര്‍ ബിജെപി സർക്കാരിനൊപ്പം സത്യപ്രതിജ്ഞ ചെയ്തത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു. എന്നാല്‍ ശരദ് പവാർ നേരിട്ട് ഇടപെടുകയും എന്‍ സിപിയിലെ പിളര്‍ പ്പ് തടയുകയും അജിത് പവാറിനൊപ്പമുള്ളവരെ സ്വന്തം പാളയത്തിലെത്തിക്കുകയായിരുന്നു.
ഒരു മാസം മുമ്പ് നവംബര്‍ 23 ന് പുലര്‍ച്ചെയായിരുന്നു ഫഡ്നാവിസിനൊപ്പം അജിത് പവാറും സത്യപ്രതിജ്ഞ ചെയ്തത്. എന്നാൽ ഭൂരിപക്ഷം തെളിയിക്കാനാകാതെ നവംബര്‍ 26ന് രാജിവെക്കുകയും ചെയ്തു. അതിന് ശേഷം അധികാരത്തിൽ എത്തിയ ശിവസേനയുടെ പിന്തുണയുള്ള സർക്കാരിലാണ് ഇപ്പോൾ വീണ്ടും പഴയ സ്ഥാനം ഏറ്റെടുക്കാൻ പോകുന്നത്. പുതുവർഷത്തിന് മുമ്പ് തന്നെ മന്ത്രിസഭയിൽ അഴിച്ചുപണി ഉണ്ടാകും.
Post Your Comments