കൊച്ചി: പൗരത്വ നിയമഭേദഗതിക്കെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും കൊച്ചിയില്‍ നടന്ന പീപ്പിള്‍സ് ലോങ്ങ് മാര്‍ച്ചില്‍ കുട്ടികളെ പങ്കെടുപ്പിച്ചതിനെതിരെ ബാലാവകാശ കമ്മീഷന് പരാതി. 14 വയസില്‍ താഴെയുള്ള കുട്ടികളെ സമരത്തില്‍ പങ്കെടുപ്പിച്ചുവെന്നും പ്രകോപനപരമായ രീതിയില്‍ അവരെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചുവെന്നുമാണ് ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണിന് യുവമോര്‍ച്ച സംസ്ഥാന കമ്മിറ്റി അംഗമായ ബി.ജി വിഷ്ണു നൽകിയ പരാതിയില്‍ പറയുന്നത്.
പ്രധാനമായും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, ചലച്ചിത്ര സംവിധായകന്‍ ആഷിഖ് അബു എന്നിവര്‍ക്കെതിരെ ബാലാവകാശ കമ്മീഷന്‍ നടപടി സ്വീകരിക്കണമെന്നാണ് വിഷ്ണു തന്റെ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.കുട്ടികളെ നിയമവിരുദ്ധമായ ആവശ്യങ്ങള്‍ക്ക് പങ്കെടുപ്പിക്കാന്‍ പാടില്ലെന്നുള്ള ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം പാടെ അവഗണിക്കപ്പെട്ടിരിക്കുകയാണെന്നും യുവമോര്‍ച്ചാ നേതാവ് തന്റെ പരാതിയില്‍ പറയുന്നുണ്ട്.
ഇന്നലെ ഒരു മണിയോടെയാണ് പൗരത്വ നിയമഭേദഗതിക്കെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും പ്രതിഷേധിച്ചുകൊണ്ട് കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിന് മുന്‍പില്‍ നിന്നും ‘പീപ്പിള്‍സ് ലോങ്ങ് മാര്‍ച്ച്’ നടന്നത്.എന്‍ എസ് മാധവന്‍, കമല്‍, രാജീവ് രവി, ഛായാഗ്രാഹകന്‍ വേണു, ആഷിഖ് അബു, ഗീതു മോഹന്‍ദാസ്, റീമ കല്ലിങ്ങല്‍, ലിജോ ജോസ് പെല്ലിശ്ശേരി, മണികണ്ഠന്‍, പി എഫ് മാത്യൂസ്, നിമിഷ സജയന്‍, ഷെയിന്‍ നിഗം തുടങ്ങിയവര്‍ ലോങ്ങ് മാർച്ചിൽ പങ്കെടുത്തു.
Post Your Comments