
മൂലമറ്റം : രാത്രിയില്‍ യാത്രക്കാരിയെ സ്റ്റോപ്പില്‍ ഇറക്കാതെ പെരുവഴിയില്‍ ഇറക്കിവിട്ടു ഡ്രൈവറുടെ ക്രൂരത ”നീ എന്തു നോക്കിയാണ് ഈ ബസില്‍ കയറിയത്, മേലില്‍ ഈ ബസില്‍ കയറരുത്” എന്നു ഡ്രൈവറുടെ ഭീഷണിയും. മൂലമറ്റത്തു നിന്നു തൊടുപുഴയ്ക്കു പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലാണ് സംഭവം. കെഎസ്ഇബിയിലെ താല്‍ക്കാലിക ജീവനക്കാരിയ്ക്കാണ് ബസില്‍ നിന്നും ഇത്തരം അനുഭവം നേരിട്ടത്. മൂലമറ്റത്തു നിന്ന് ബസില്‍ കയറിയ യുവതി അശോക കവലയിലേക്കു ടിക്കറ്റ് എടുത്തു. എന്നാല്‍ അശോക കവലയില്‍ എത്തിയപ്പോള്‍ കണ്ടക്ടര്‍ ബസ് നിര്‍ത്താന്‍ ബെല്‍ അടിച്ചെങ്കിലും ഡ്രൈവര്‍ നിര്‍ത്താതെ മുന്നോട്ടുപോയി.
Read Also : ബസുകളുടെ വാതിലിലെ കയറുകള്‍ അറുത്തുമാറ്റി കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ : പണി കിട്ടിയത് കണ്ടക്ടര്‍മാര്‍ക്ക്
ഭയന്ന യുവതി തന്നെ ഇറക്കിവിടാന്‍ കണ്ടക്ടറോടു പറഞ്ഞതനുസരിച്ചു വീണ്ടും ബെല്‍ അടിച്ചെങ്കിലും ബസ് നിര്‍ത്തിയില്ല. അപ്പോഴേക്കും ഒരു കിലോമീറ്ററിലേറെ ബസ് മുന്നോട്ടു പോയിരുന്നു. തുടര്‍ന്ന് ബസ് സ്റ്റോപ്പ് പോലുമല്ലാത്ത സ്ഥലത്ത് സന്ധ്യയ്ക്കു യുവതിയെ ഇറക്കിവിടുകയായിരുന്നു. തുടര്‍ന്ന് വീട്ടില്‍ വിളിച്ചുപറഞ്ഞു വീട്ടുകാര്‍ എത്തിയാണു യുവതിയെ കൊണ്ടുപോയത്. ആറുമണിയോടെയാണു യുവതി ഓഫിസില്‍ നിന്ന് ഇറങ്ങിയത്. യുവതി ഡിടിഒയ്ക്കു പരാതി നല്കി.
Post Your Comments