തിരുവനന്തപുരം•നിയമസഭാ സ്പീക്കര്‍ പി.രാമകൃഷ്ണന്റെ ഓഫീസ് ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം അഞ്ചല്‍ സ്വദേശി അനുരാജ് (33) ആണ് മരിച്ചത്. ഓഫീസിൽ എത്താത്തതിനെ തുടർന്ന് ഓഫീസിൽ നിന്നും തിരുവനന്തപുരത്ത് അനുരാജ് താമസിക്കുന്ന കോട്ടേഴ്സിൽ മറ്റ് ജീവനക്കാർ അന്വേഷിച് എത്തിയപ്പോഴാണ് അനുരാജിനെതൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
നേരത്തെ സി.പി.എം അഞ്ചൽ ഏര്യാകമ്മറ്റി ഓഫീസ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മരണ കാരണം വ്യക്തമല്ല. നീലോവ്നയാണ് ഭാര്യ.
Post Your Comments