KeralaLatest NewsNews

കേരളത്തിന് വീണ്ടും അഭിമാനാർഹമായ ഒരു നേട്ടം കൂടി, പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിൽ ഇന്ത്യയിൽ ഒന്നാമത്

തിരുവനന്തപുരം: പെൺകുട്ടികൾക്ക് പഠന സൗകര്യം ഉറപ്പാക്കുന്നതിൽ ദേശീയതലത്തിൽ കേരളം ഒന്നാമതെന്ന് സർവേ റിപ്പോർട്ട്. കേന്ദ്രസർക്കാരിന്റെ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയമാണ് സർവേ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. നാഷനൽ സാമ്പിൾ സർവേ (എൻഎസ്എസ്) ഫലം അനുസരിച്ച് കേരളത്തിലെ പെൺകുട്ടികളിൽ 99.5% പേർക്കും പ്ലസ് ടു വിദ്യാഭ്യാസം നേടാൻ കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തെ സ്കൂളുകളിൽ പ്രീ-പ്രൈമറി ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളിൽ ഏറ്റവും കുറഞ്ഞത് 60% പേർ പെൺകുട്ടികളാണ്.

പെൺകുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ 77.5 ശതമാനവും പ്രീ-പ്രൈമറി വിദ്യാഭ്യാസ കാര്യത്തിൽ 32.1 ശതമാനവുമാണ് ദേശീയ ശരാശരി. ശക്തമായ അടിത്തറയുള്ള ജനകീയ വിദ്യാഭ്യാസ സംവിധാനത്തിന്റെ വിജയമാണ് സംസ്ഥാനത്തിനു ലഭിച്ച ഈ അംഗീകാരമെന്നു വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയച്ചത്.

https://www.facebook.com/prof.c.raveendranath/photos/a.1726880944197743/2480726155479881/?type=3&__xts__%5B0%5D=68.ARDi8V0DdH8DpUz5bafiAaO_fQBcAYSlT7bimPnrO6U1RkgWCnRJ15kCy178e85aLrG53LfX3pcmcxmXYz1rlX2Y6m7uxrqo1mVHPxxAVLcUf5HJbTcTDeE0HlyD7gRZZRgXnq4JMxtHsxdS4jvi0qWMfLH5kQ1ufaiUb-_rn1rp5cGO7xTwjG7qE4shxxivGUvkZ4jxS-rnPI1FM7XQ6STsTLZzhEPFCSFbryD-AMGzLLi3N-OLT-ZK5DT6YBoMV4Y48IWqz-4lDn-McUVxbjbJpaAnjZjFljtvHtknhapkiS6EdAQosnc1QyPUikdi3ZzDf1RNGrbirIIFACOxrqjggRvJ&__tn__=-R

 

shortlink

Related Articles

Post Your Comments

Related Articles


Back to top button