കാഞ്ചീപുരം: പാമ്പിനെ വച്ച് പൂജ നടത്തിയ ആള്‍ദൈവം കബിലയ്ക്ക് വനം വകുപ്പിന്റെ വക എട്ടിന്റെ പണി. പാമ്പിനെ വച്ച് പൂജ നടത്തിയതിനാണ് വനം വകുപ്പ് ആള്‍ദൈവത്തെ അറസ്റ്റ് ചെയ്തത്. തമിഴ്‌നാട് കാഞ്ചീപുരത്താണ് സംഭവം. അല്ഭുത ശക്തിയുണ്ടെന്ന് അകവാശപ്പെട്ടും മൂര്‍ഖന്‍ പാമ്പിനെ കഴുത്തിലിട്ടുമാണ് സ്വയം പ്രഖ്യപിത ആള്‍ദൈവം പൂജയ്ക്കായി ആളുകളെ കൂട്ടിയിരുന്നത്.
സംഭവത്തിന്റെ ദൃശങ്ങള്‍ പുറത്തായതോടെ വനംവകുപ്പ് ഉദ്ദോഗസ്ഥര്‍ വീട്ടിലെത്തി പരിശോധന നടത്തുകയും തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. നിരവധി ആളുകളാണ് ഇവരുടെ വലയില്‍ വീണ് ചികിത്സയ്ക്കും മറ്റ് പ്രശ്‌ന പരിഹാരങ്ങള്‍ക്കുമായി എത്തിയിരുന്നത്.
വീടിനുള്ളിലെ ക്ഷേത്രത്തിന്റെ പ്രതിഷ്ഠയില്‍ പാമ്പിനെ വിട്ട് ആളുകളെ ആകര്‍ച്ചിക്കുന്ന വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് വനംവകുപ്പ് നടപടികളുമായി ഇറങ്ങിയത്. വന്യജീവിയായ പാമ്പിനെ വീട്ടില്‍ വളര്‍ത്തിയതിനും പ്രദര്‍ശം നടത്തിയതിനുമെതിരെയാണ് കബിലയ്‌ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
Post Your Comments