Latest NewsIndia

സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ കടുത്ത വിദ്വേഷം പ്രചരിപ്പിച്ചു; ആംആദ്മി എംഎല്‍എയ്‌ക്കെതിരെ കേസ്

ഖാന്‍ നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങളിലൂടെ പൊതുമുതല്‍ നശിപ്പിക്കപ്പെട്ടുവെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.

ലക്‌നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിച്ച ആംആദ്മി എംഎല്‍എയ്‌ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അമാനുത്തുല്‍ ഖാനെതിരെയാണ് ഗാസിയാബാദ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പ്രകോപനപരമായ പ്രസംഗം നടത്തിയതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.ഐടി ആക്‌ട് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പ്രകോപനപരമായ പ്രസംഗങ്ങളിലൂടെ ആളുകളെ ഇളക്കി അക്രമങ്ങള്‍ നടത്താനാണ് ഖാന്റെ ശ്രമമെന്നും പരാതിയില്‍ ആരോപിക്കുന്നു. സിഎന്‍ജി ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കത്തിക്കാനും ഇയാള്‍ ആഹ്വാനം ചെയ്തിരുന്നു. കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പലതവണ ഇയാള്‍ രംഗത്തെത്തിയിട്ടുണ്ട്. 15 -ാം തീയതി ജാമിയ മില്യ സര്‍വ്വകലാശാലയില്‍ പ്രക്ഷോഭം നടന്നതിനെ പറ്റിയും ഇയാള്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു.

പൗരത്വ പ്രക്ഷോഭത്തിലെ അക്രമം: പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്ക്‌ അന്വേഷിക്കുന്നു

ബിജെപി നേതാവ് നല്‍കിയ പരാതിയിലാണ് ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ഖാന്‍ നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങളിലൂടെ പൊതുമുതല്‍ നശിപ്പിക്കപ്പെട്ടുവെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button