ന്യൂഡല്‍ഹി: രാംലീല മൈതാനിയില്‍ നടന്ന ബിജെപി റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരവധി തവണ കള്ളം പറഞ്ഞെന്നു സിപിഎം. പൗരത്വ രജിസ്റ്ററിനെതിരേയുള്ള പ്രതിഷേധ പ്രകടനങ്ങളുടെ ശക്തി കണ്ടു മോദി ഞെട്ടിയെന്നും സിപിഎം ചൂണ്ടിക്കാട്ടുന്നു.പ്രതിഷേധങ്ങളുടെ ശക്തി കണ്ടു മോദി വിറച്ചുപോയി. പത്തോളം മുഖ്യമന്ത്രിമാര്‍ തങ്ങളുടെ സംസ്ഥാനത്തു ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്നു പറഞ്ഞതും അക്ഷരാര്‍ഥത്തില്‍ മോദിയെ ഞെട്ടിച്ചു.
പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട നടപടികള്‍ നിര്‍ത്തിവയ്ക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും സിപിഎം അറിയിച്ചു.രാജ്യത്ത് എവിടെയും മുസ്ലിംകള്ക്കായി ഡിറ്റെന്‍ഷന്‍ സെന്ററുകള്‍ ഇല്ലെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശം നുണയാണ്. ആസാമിലെ അഭയ കേന്ദ്രത്തില്‍ 28 പേര് മരണപ്പെട്ടെന്നു കേന്ദ്രമന്ത്രി രാജ്യസഭയില്‍ മറുപടി നല്‍കിയിരുന്നു. ബിജെപി സര്‍ക്കാര്‍ അധികാരത്തിലുള്ള കര്‍ണാടക അടക്കമുള്ള സംസ്ഥാനങ്ങളില്‍ തടവറകള്‍ നിര്‍മിക്കാന്‍ നിര്‍ദേശം കൊടുത്തുകഴിഞ്ഞു.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ഒരുകെട്ടു നുണകളാണു ഞായറാഴ്ച നടന്ന റാലിയില്‍ മോദി പറഞ്ഞത്. കേന്ദ്രം വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനാണു ശ്രമിക്കുന്നതെന്നും സിപിഎം കുറ്റപ്പെടുത്തി.
Post Your Comments