കൊച്ചി :സംസ്ഥാനത്തെ സ്വർണ വില തുടർച്ചയായ രണ്ടാം ദിവസവും വർദ്ധിച്ചു. പവന് 160 രൂപയും ഗ്രാമിന് 20 രൂപ വർദ്ധിച്ച് പവന് 28,600 രൂപയിലും ഗ്രാമിന് 3,575 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം പവന് 80ഉം,ഗ്രാമിന് 10ഉം രൂപ കൂടി യഥാക്രമം 28,440ഉം, 3,555ഉം രൂപയായിരുന്നു വില. 24 കാരറ്റ് സ്വര്‍ണത്തിന് പവന്31,032 രൂപയും ഗ്രാമിന്3,879 രൂപയുമാണ് വില. ആഗോള വിപണിയിൽ സ്വര്‍ണ വില കൂടിയിട്ടുണ്ട്. ഔണ്‍സിന് 1,492.205 ഡോളറാണ് വില. ഒരു ഗ്രാമിന് 47.98ഡോളറിനും കിലോഗ്രാമിന് 47,975.34 ഡോളറിനുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
Also read : ഗുരുതര സാമ്പത്തിക പ്രതിസന്ധിയില്‍ ഇന്ത്യ; അടിയന്തര നടപടിയെടുക്കണമെന്ന് ഐഎംഎഫ്
തുടർച്ചയായ അഞ്ചു ദിവസത്തിനു ശേഷമാണ് ആഭ്യന്തര നിരക്കിൽ മാറ്റമുണ്ടായത് ഇതിനും മുൻപുള്ള ദിവസം ഗ്രാമിന് 3,545 രൂപയും പവന് 28,360 രൂപയുമായിരുന്നു വില. 17ആം തീയതിയാണ് സ്വർണ വില പവന് 120കൂടി ഈ നിരക്കിലെത്തിയത്. അതിനു മുൻപ് പവന് 28240 രൂപയായിരുന്നു വില. 13ആം തീയതി സ്വർണ വില പവന് 200 രൂപയും,ഗ്രാമിന് 25 രൂപയുമാണ് കുറഞ്ഞത്. ഇതനുസരിച്ച് പവന് 28,000ഉം, ഗ്രാമിന് 3,500 രൂപയിലായിരുന്നു അന്ന് വ്യാപാരം നടന്നത്. രണ്ടു മാസത്തിനിടയിലെയും ഈ മാസത്തേയും ഏറ്റവും കുറഞ്ഞ വിലയാണിത്. 12നു പവന് 160 രൂപയും, ഗ്രാമിന് 20 രൂപയും കൂടി പവന് 28,200ഉം , ഗ്രാമിന് 3,525 രൂപയുമായിരുന്നു വില.
ആറാം തീയതി പവന് 80ഉം, ഗ്രാമിന് 10ഉം രൂപയും കുറഞ്ഞു പവന് 28,400 രൂപയും, ഗ്രാമിന് 3,550 രൂപയുമായിരുന്നു വില. അഞ്ചാം തീയതി പവന് 160 രൂപയും,ഗ്രാമിന് 20 രൂപയുമാണ് കുറഞ്ഞത്. 28,480ഉം, 3,560 രൂപയുമായിരുന്നു വില. നാലാം തീയതി സ്വർണ വില കൂടിയിരുന്നു. പവന് 320 രൂപയും, ഗ്രാമിന് 40 രൂപയുമാണ് വർദ്ധിച്ചത്. 28,640 രൂപയിലും, 3,580 രൂപയിലുമാണ് അന്നേ ദിവസം വ്യാപാരം നടന്നത്. ഇത് മൂന്നാഴ്ചയ്ക്കിടയിലെയും, ഈ മാസത്തേയും ഉയർന്ന നിരക്കായിരുന്നു. രണ്ടാം തീയതി പവന് 80 രൂപ കുറഞ്ഞിരുന്നു. പവന് 28,320ഉം, ഗ്രാമിന് 3,540 രൂപയുമായിരുന്നു വില. മൂന്നാം തീയതി വരെ ഈ വിലയിലാണ് വ്യാപാരം നടന്നത്. ഒന്നാം തീയ്യതി പവനു 28,400 രൂപയായിരുന്നു വില. ഈ വര്‍ഷം സെപ്റ്റംബര്‍ നാലിനായിരുന്നു ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വില. ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു നിരക്ക്. വെള്ളി വിലയും കൂടിയിട്ടുണ്ട്. ഒരു ഗ്രാമിന് 47 രൂപയും എട്ടു ഗ്രാമിന് 376 രൂപയും, ഒരു കിലോഗ്രാമിന് 47,000 രൂപയുമാണ് വില.
Post Your Comments