സ്കൂട്ടർ വിപണിയിൽ എതിരാളികളെ ഞെട്ടിച്ച് യമഹ, പുതിയ മോഡലുകൾ അവതരിപ്പിച്ചു. നിലവിലെ റേ-ഇസഡ്ആര്‍ സ്‌കൂട്ടറുകള്‍ക്ക് പകരമായി റേ-ഇസഡ്ആര്‍ 125, റേ-ഇസഡ്ആര്‍ 125 സ്ട്രീറ്റ് റാലി സ്‌കൂട്ടറുകളാണ് കമ്പനി പുറത്തിറക്കിയത്.
ബിഎസ് 6 എൻജിൻ, നിശബ്ദമായി എന്‍ജിന്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ കഴിയുന്ന സംവിധാനം,സ്‌റ്റോപ്പ്-സ്റ്റാര്‍ട്ട് സിസ്റ്റം, പുതിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പിറകില്‍ 110 എംഎം വീതിയുള്ള ടയര്‍ എന്നിവ പ്രധാന സവിശേഷതകൾ. കൂടാതെ മുന്‍, പിന്‍ ക്രാഷ് ഗാര്‍ഡ് ഉള്‍പ്പെടെ നിരവധി ആക്‌സസറികളും സ്ട്രീറ്റ് റാലി വേരിയന്റിനായി ലഭ്യമാക്കിയിട്ടുണ്ട്.
125 സിസി സിംഗിള്‍ സിലിണ്ടര്‍ ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് ബിഎസ് 6 എന്‍ജിന്‍ 8.2 എച്ച്പി കരുത്തും 9.7 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിച്ച് സ്കൂട്ടറിനെ നിരത്തിൽ കരുത്തനാക്കുന്നു. 58 കിലോമീറ്ററാണ് ഇന്ധനക്ഷമതയെന്നും പുതിയ എന്‍ജിന്‍ 16 ശതമാനം അധികം ഇന്ധനക്ഷമത നല്‍കുമെന്നും യമഹ അവകാശപ്പെട്ടു.
നിലവിലെ യമഹ റേ ഇസഡ്, റേ-ഇസഡ്ആര്‍, റേ-ഇസഡ്ആര്‍ സ്ട്രീറ്റ് റാലി സ്‌കൂട്ടറുകള്‍ക്ക് 113 സി സിംഗിള്‍ സിലിണ്ടര്‍, കാര്‍ബുറേറ്റഡ് എന്‍ജിനാണ് കരുത്തേകുന്നത്. ഇരു സ്‌കൂട്ടറുകളുടെയും വില പിന്നീട് പ്രഖ്യാപിക്കും.
Post Your Comments