നേരത്തെ കിടന്ന് നേരത്തെ എണീക്കുന്നവരെക്കാള്‍ രണ്ടര മടങ്ങ് രോഗസാധ്യത വൈകി ഉറങ്ങുന്നവര്‍ക്കുണ്ടെന്നു പഠനം. ഹൃദ്രോഗവും ടൈപ്പ് 2 പ്രമേഹവും ഇക്കൂട്ടര്‍ക്ക് വരാന്‍ സാധ്യത കൂടുതലാണത്രെ. രാത്രി ഉറങ്ങാന്‍ കിടക്കുന്നവര്‍ മദ്യം, മധുരം, ഫാസ്റ്റ് ഫുഡ് തുടങ്ങി അനാരോഗ്യം ക്ഷണിച്ചു വരുന്നവ ശീലമാക്കുന്നതായും പഠനം പറയുന്നു. ഇവര്‍ പഴങ്ങളും പച്ചക്കറികളും വളരെ കുറച്ചും ഊര്‍ജ്ജപാനീയങ്ങളും കഫീന്‍ അടങ്ങിയ ബിവറേജുകളും ധാരാളവും കഴിക്കും.
Read Also : ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസ്: മൂന്ന് പേർ അറസ്റ്റിൽ
രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത കൂട്ടും. ഗ്ലൂക്കോസിന്റെ ഉപാപചയത്തെ സര്‍ക്കാഡിയന്‍ റിഥം സ്വാധീനിക്കുന്നതു മൂലമാണിതെന്ന് അഡ്വാന്‍സസ് ഇന്‍ ന്യൂട്രീഷന്‍ എന്ന ജേണലില്‍ പ്രസിദ്ധീ കരിച്ച പഠനം പറയുന്നു. പകല്‍ സമയം ഗ്ലൂക്കോസ് നില കുറഞ്ഞു വരുകയും രാത്രി ഏറ്റവും കുറവ് ആകുകയും ചെയ്യും.
രാത്രി വൈകി കിടക്കുന്നവര്‍ കിടക്കാന്‍ പോകുന്നതിനു തൊട്ടു മുന്‍പ് ഭക്ഷണം കഴിക്കുകയും അതുമായി ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ തന്നെ ഗ്ലൂക്കോസ് നില ഉയരുകയും ചെയ്യും. ഇത് ഉപാപചയപ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കും.
Post Your Comments