
തിരുവനന്തപുരം: ഇരുന്ന് ജോലി ചെയ്ത് അസുഖ ബാധിതരാകുന്ന സര്‍ക്കാര്‍ ജീവനക്കാർക്ക് ഇനി സുംബ ഡാൻസ് കളിച്ച് ആരോഗ്യം വീണ്ടെടുക്കാം. രോഗം ബാധിച്ചതിനാല്‍ പലജീവനക്കാരും നീണ്ട അവധിയെടുത്ത് പോവുകയാണ്. ഇതിനെ മറികടക്കാനാണ് ജീവനക്കാരെക്കൊണ്ട് ഡാന്‍സ് ചെയ്യിപ്പിക്കുന്നത്. ആരോഗ്യ വകുപ്പിലാണ് ആദ്യമായി ഡാന്‍സ് അരങ്ങേറുന്നത്. ശേഷം പൊതുഭരണ വകുപ്പുമായി ആലോചിച്ച് സെക്രട്ടേറിയറ്റിലേക്കും ഡാന്‍സ് വ്യാപിപ്പിക്കാനാണ് തീരുമാനം.
നീന്തൽ പോലെ മനുഷ്യ ശരീരത്തിന് അനുയോജ്യമായ മികച്ച ഒരു വ്യായാമ മുറ തന്നെയാണ് സുംബ ഡാൻസ്. ഇരുന്ന ജോലി ജോലി ചെയ്യുന്നവർക്ക് ഏറ്റം അനുയോജ്യവും ഈ വ്യായാമ മുറ തന്നെ. എല്ലാ പ്രായത്തിലുമുള്ള ഉദ്യോഗസ്ഥരെ കൊണ്ടും സുംബ ഡാന്‍സ് ചെയ്യിക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്കായി നടപ്പാക്കി വിജയം കണ്ട സ്ട്രെച്ച് ബ്രേക്കിന്റെ തുടര്‍ച്ചയായാണ് സുംബ ഡാന്‍സ് നടപ്പാക്കുന്നത്. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് ആസ്ഥാനത്ത് തുടക്കമിട്ട വ്യായാമ ഇടവേള ആയിരുന്നു സ്ട്രെച്ച് ബ്രേക്ക്.
Post Your Comments