മുംബൈ : വ്യാപാര ആഴ്ചയിലെ ആദ്യ ദിനത്തിൽ ഓഹരി വിപണി തുടങ്ങിയത് നഷ്ടത്തിൽ. സെന്‍സെക്സ് 80 പോയിന്റ് താഴ്ന്ന് 41,600ലും നിഫ്റ്റി 15 പോയിന്റ് താഴ്ന്ന് 12256ലുമാണ് വ്യാപാരം നടക്കുന്നത്. ആരംഭം മുതൽ തന്നെ വില്പന സമ്മര്‍ദ്ദം വിപണിയെ പ്രതികൂലമായി ബാധിച്ചു. ബിഎസ്ഇയിലെ 363 കമ്പനികളുടെ ഓഹരികള്‍ നേട്ടം സ്വന്തമാക്കിയപ്പോൾ 298 ഓഹരികള്‍ നഷ്ടത്തിലായി 48 ഓഹരികള്‍ക്ക് മാറ്റമില്ല.
ബിപിസിഎല്‍, ടൈറ്റന്‍ കമ്പനി, വേദാന്ത, യുപിഎല്‍, ഐഒസി, യെസ് ബാങ്ക്, ഹിന്‍ഡാല്‍കോ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ സ്റ്റീല്‍, ഡോ.റെഡ്ഡീസ് ലാബ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്സിഎല്‍ ടെക്, ഒഎന്‍ജിസി, ഗ്രാസിം തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും,റിലയന്‍സ്, ഗെയില്‍, നെസ് ലെ, ഭാരതി എയര്‍ടെല്‍, ബജാജ് ഓട്ടോ, കോള്‍ ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
കഴിഞ്ഞ ആഴ്ചയിലെ ആവാസ വ്യാപാര ദിനത്തിൽ ഓഹരി വിപണി നേരിയ നേട്ടത്തിൽ അവസാനിച്ചു സെന്‍സെക്സ് 7.62 പോയന്റ് നേട്ടത്തില്‍ 41681.54ലിലും നിഫ്റ്റി 12.10 പോയിന്റ് നേട്ടത്തിൽ 12271.80ലുമാണ് അവസാനദിനം വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1244 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1232 ഓഹരികള്‍ നഷ്ടത്തിലുമായപ്പോൾ 169 ഓഹരികള്‍ക്ക് മാറ്റമിലായിരുന്നു. പൊതുമേഖല ബാങ്ക്, ലോഹം, ഐടി ഓഹരികളില്‍ വാങ്ങല്‍ താല്‍പര്യം കൂടുതലായിരുന്നു.ഫാര്‍മ, ഊര്‍ജം, വാഹനം എന്നീ വിഭാഗങ്ങളിലെ ഓഹരികൾ സമ്മർദ്ദത്തിലായിരുന്നു.
Post Your Comments