ശ്രദ്ധേയമായി എംബിഎ കാരനായ ബാങ്ക് ഉദ്യോഗസ്ഥന്റെ ആദ്യ ശബരിമല ദര്‍ശനം. കോയമ്പത്തൂര്‍ നോര്‍ത്ത് വെള്ളകിണര്‍ തമിഴ്നാട് ഹൗസിങ് യൂണിറ്റ് 2ല്‍ മുനുസ്വാമിയുടെ 5 മക്കളില്‍ നാലാമനായ എം.ശബരിമല (37) യുടെ ശബരിമല ദർശനമാണ് ശ്രദ്ധേയമായിരിക്കുന്നത്. എന്റെ കൂടെയുള്ളവരെ കാണാനില്ല എന്ന പരാതിയുമായാണ് ശബരിമല ഡ്യൂട്ടിയിലുണ്ടായിരുന്ന എറണാകുളം ക്രൈംബ്രാഞ്ച് സെന്‍ട്രല്‍ യൂണിറ്റിലെ സിവില്‍ പൊലീസ് ഓഫിസര്‍ ചന്ദ്രബാബു യു.ഷെട്ടിയെ സമീപിക്കുന്നത്. തന്റെ മുന്പില് എത്തിയ തീര്‍ഥാടകന്റെ പേരു കേട്ട് ആദ്യം അമ്പരന്ന പോലീസ് ഉദ്യോഗസ്ഥൻ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന 6 പേരേയും കണ്ടെത്താന്‍ സഹായിച്ചു.
Read also: ശബരിമലയില്‍ ഈ ദിവസം ഭക്തര്‍ക്ക് നിയന്ത്രണം
ഇതിനിടെ തങ്ങൾക്ക് ദർശനം നടത്താനായില്ലെന്ന് ഇവർ ഉദ്യോഗസ്ഥനോട് പറഞ്ഞു. അപ്പോള്‍ തന്നെ അവരെ കൂട്ടി തിരുനടയില്‍ എത്തിച്ചു വിഐപി ദര്‍ശനത്തിന് അവസരം ഒരുക്കി. മകള്‍ കനിഷ രോഗം ബാധിച്ച് ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ കിടക്കുമ്പോഴാണ് ശബരിമല ദർശനം നടത്താമെന്ന് നേർന്നത്. രോഗം ഭേദമായി. കന്നി സ്വാമിയായാണ് ‘ശബരിമല’ മല കയറിയത്.
Post Your Comments